സ്വകാര്യ ചാനലിൽ എത്തി സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുക്തയ്ക്കെതിരെ വലിയ രീതിയിലുള്ള വിമശനങ്ങൾ ആണ് വന്നത്. മകളെ ക്ളീനിംഗും കുക്കിങ്ങും പഠിപ്പിച്ചിട്ടുണ്ടെന്നും, നാളെ മറ്റൊരു വീട്ടിൽ പോയി ജീവിക്കാൻ ഉള്ളതല്ലേ എന്ന് മുക്ത ചോദിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സംഭവത്തിൽ പല ഭാഗങ്ങളിൽ നിന്നും മുക്തയ്ക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഭർത്താവ് റിങ്കു മുക്തയെ പിന്തുണച്ചു കൊണ്ട് തന്നെയാണ് നിന്നത്.