‘കുക്കിങും ക്ലീനിങും മാത്രമല്ല, അതും ആ അമ്മ തന്നെ പഠിപ്പിച്ചതാണ് ; മുക്തയെ പിന്തുണച്ച് ആരാധിക !

സ്വകാര്യ ചാനലിൽ എത്തി സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുക്തയ്ക്കെതിരെ വലിയ രീതിയിലുള്ള വിമശനങ്ങൾ ആണ് വന്നത്. മകളെ ക്‌ളീനിംഗും കുക്കിങ്ങും പഠിപ്പിച്ചിട്ടുണ്ടെന്നും, നാളെ മറ്റൊരു വീട്ടിൽ പോയി ജീവിക്കാൻ ഉള്ളതല്ലേ എന്ന് മുക്ത ചോദിച്ചതാണ്…

സ്വകാര്യ ചാനലിൽ എത്തി സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുക്തയ്ക്കെതിരെ വലിയ രീതിയിലുള്ള വിമശനങ്ങൾ ആണ് വന്നത്. മകളെ ക്‌ളീനിംഗും കുക്കിങ്ങും പഠിപ്പിച്ചിട്ടുണ്ടെന്നും, നാളെ മറ്റൊരു വീട്ടിൽ പോയി ജീവിക്കാൻ ഉള്ളതല്ലേ എന്ന് മുക്ത ചോദിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സംഭവത്തിൽ പല ഭാഗങ്ങളിൽ നിന്നും മുക്തയ്ക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഭർത്താവ് റിങ്കു മുക്തയെ പിന്തുണച്ചു കൊണ്ട് തന്നെയാണ് നിന്നത്.എന്നാൽ ഇന്നിപ്പോൾ താരത്തെ അനുകൂലിച്ചുകൊണ്ട് ഒരു ആരാധിക എത്തിയിരിക്കുകയാണ്. ആരാധിക പങ്കുവെച്ച കുറിപ്പ് തന്റെ സ്റ്റാറ്റസ് ആക്കികൊണ്ടാണ് മുക്ത എത്തിയിരിക്കുന്നത്.’കുക്കിങും ക്ലീനിങും മാത്രമല്ല… ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇം​ഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്’ എന്നായിരുന്നു മുക്തയെ അനുകൂലിച്ച് ആരാധിക എഴുതിയിരുന്നത്.ഈ കുറിപ്പും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സജീവമായ താരമാണ് മുക്ത. തുടർന്ന് വിവാഹം കഴിഞ്ഞതോടെയാണ് താരം അഭിനയ ലോകത്ത് നിന്നും ഇടവേള എടുത്തത്. എന്നാൽ ഇന്നിപ്പോൾ മിനിസ്ക്രീൻ രംഗത്ത് സജീവമാണ് താരം.