മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് കൂട്ടായി ആ പൊന്നോമന എത്തി

പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ…

പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഭര്‍ത്താവ് മരണപ്പെടുന്നത്. ഇതുസംബന്ധിച്ച്‌ നേഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഈസ്റ്റര്‍ ദിനത്തില്‍ താന്‍ അമ്മയാകാന്‍ പോകുന്ന കാര്യം നടി ആരാധകരെ അറിയിച്ചു.

നേഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ;

‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച്‌ എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.