‘ഭാര്യയായിരിക്കാന്‍ പ്രതിമാസം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’ ഹൃദയഭേദകമായ കഥയുമായി നടി നീതു

ശമ്പളം തന്നാല്‍ വിവാഹം കഴിക്കാമോ എന്ന് തന്നോടൊരാള്‍ ചോദിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു ചന്ദ്ര. ഗരം മസാല, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് നീതു. ഒരു…

ശമ്പളം തന്നാല്‍ വിവാഹം കഴിക്കാമോ എന്ന് തന്നോടൊരാള്‍ ചോദിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു ചന്ദ്ര. ഗരം മസാല, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് നീതു.

ഒരു വലിയ വ്യവസായിയാണ് വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചതെന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയില്ല. തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നാണ് അയാള്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തു. അതും വലിയ സിനിമകളില്‍. പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ല.

നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതു ഇക്കാര്യം വെളിപ്പെടുത്തിയത്. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രത്തിലാണ് നീതു അവസാനമായി പുറത്തിറങ്ങിയത്.