മകന്റെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി താരസുന്ദരി ; നാല്പത്തിലും സൗന്ദര്യത്തിനു ഒരു കുറവുമില്ലെന്ന് സോഷ്യൽ മീഡിയ !

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമലോകം അടക്കി വാണിരുന്ന താരസുന്ദരിയാണ് രംഭ. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു താരം. തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു രംഭയുടെ വിവാഹം. ന്യൂയോർക്കിൽ സെറ്റിൽഡ് ആയ ബിസിനെസ്സ്കാരനെയാണ് താരം വിവാഹം കഴിച്ചത്. ഭർത്താവിനും മൂന്ന് മക്കൾക്കും ഒപ്പം ന്യൂയോർക്കിൽ തന്നെയാണ് താരം ഇപ്പോൾ. എന്നാൽ ഇടയ്ക്ക് വെച്ച് ചില റിയാലിറ്റി ഷോകളിലും മറ്റും ഗസ്റ്റായി താരം എത്താറുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ മകന്റെ ജന്മദിന ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിയ്ക്കുന്നത്.മകൻ ഷിവിന്‍റെ ജന്മദിന പാർട്ടിയിൽ നിന്നുള്ള രംഭയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരിയിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് ചിത്രങ്ങളിൽ രംഭയുള്ളത്. സര്‍ഗ്ഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രംഭ തമിഴില്‍ എത്തിയതോടെ ഗ്ലാമർ‍ വേഷങ്ങളിലാണ് തിളങ്ങിയത്. 2011ലാണ് രംഭ സിനിമവിട്ടത്. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും നിരവധി ആരാധകരുള്ള താരമാണ് രംഭ.