നടൻ സുശാന്ത് രാജ്പുത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ വിമർശങ്ങൾക്ക് ഇരയാകുന്ന നടിയാണ് റിയ, സുശാന്തിന്റെ ആത്മഹത്യക്ക് പിന്നാലെ റിയക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് സുശാന്തിന്റെ കുടുംബവും മറ്റുള്ളവരും ഉയർത്തുന്നത്, സുശാന്തിന്റെ മരണത്തിന്റെ കാരണക്കാരി റിയ ആണെന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാല്‍ ബോളിവുഡില്‍ ആദ്യമായല്ല ഒരു നടി വിച്ച് ഹണ്ടിന് ഇരയാവുന്നത്. ബോളിവുഡിലെ താരസുന്ദരി രേഖയും ഇത്തരത്തില്‍ രൂക്ഷമായ മാധ്യമ വിചാരണയ്ക്ക് വിധേയയായിട്ടുണ്ട് . 1990 ല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെയായിരുന്നു ഇത്.
രേഖയുടെ ഭർത്താവ് മുകേഷ് റൂമിലെ ഫാനിൽ തൂങ്ങി മരിക്കുക ആയിരുന്നു. 1990 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. മുകേഷ് മരിക്കുന്ന സമയത്തും കടുത്ത വിഷാദ രോഗത്തിന് അടിമ ആയിരുന്നു, എന്നാൽ ഈ കാര്യം രേഖ മനസ്സിലാക്കിയത് ഇവരുടെ വിവാഹത്തിന് ശേഷമാണ്. പക്ഷെ മുകേഷ് മരിച്ചത് രേഖ കാരണം ആണെന്ന് മുകേഷിന്റെ ‘അമ്മ പറഞ്ഞിരുന്നു. നടിക്കെതിരെ രൂക്ഷ വിമർശങ്ങൾ ആണ് അന്ന് ഉയർന്നിരുന്നത്.