ആ പേര് മാഞ്ഞിട്ടില്ല; സാമന്തയുടെ ചിത്രത്തിൽ കണ്ടത്!!

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പ്രൈം സീരിസ് സിറ്റാഡൽ പ്രീമിയർ താര സമ്പന്നമായിരുന്നു എന്ന് തന്നെ പറയാം. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിറ്റാഡലിൻറെ ഇന്ത്യൻ പതിപ്പിലെ നായികയായി എത്തുന്നത് സാമന്തയാണ്. പ്രീമിയറിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരവും സാമന്ത തന്നെയായിരുന്നു. നടിയുടെ ചടങ്ങിലെ മേയ്‌ക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ചില ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത് മറ്റൊരു ചിത്രമാണ്.

പ്രീമിയറിൽ സാമന്തയുടെ വലതുഭാഗത്ത് ഇടുപ്പിൽ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന് ടാറ്റൂ ചെയ്തതാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. പ്രീമിയറുമായി ബന്ധപ്പെട്ട് സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചില ചിത്രങ്ങളിൽ നിന്നാണ് ഈ ചിത്രം കണ്ടെത്തിയിരിക്കുന്നത്. വിവാഹമോചനം നേടിയിട്ടും സാമന്തയുടെ ശരീരത്തിൽ ഇപ്പോഴും നാഗ ചൈതന്യയുടെ വിളിപ്പേര് ടാറ്റൂ ചെയ്തത് മായിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

സാമന്തയുടെ ശരീരത്തിൽ മറ്റൊരു പ്രധാന ടാറ്റൂവും കാണാം. തന്റെ ആദ്യ ചിത്രമായ യേ മായ ചെസാവേയുടെ ഓർമ്മയ്ക്കായി സാമന്ത വൈഎംസി’ എന്ന് കഴുത്തിന് പിന്നിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. നാഗ ചൈതന്യയായിരുന്നു ഈ ചിത്രത്തിലെ നായകൻ.സാമന്തയും നാഗ ചൈതന്യയും 2017-ൽ വിവാഹിതരാവുകയും 2021 വേർപിരിയുകയും ചെയ്തു. അതേ സമയം ഡിവോഴ്‌സിന്റെ കാരണം ഇതുവരെ ഇവർ വെളിപ്പെടുത്തിയിട്ടില്ല

Aiswarya Aishu