പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വിജയ് യേശുദാസും ദർശനയും

മലായാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് യേശുദാസ്. വര്ഷങ്ങളായി നിരവധി ചിത്രങ്ങളിലെ ഗാനത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അനുഗ്രഹീത ഗായകൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഗാനം ആലപിച്ചിട്ടുണ്ട്. ഗായകൻ മാത്രമല്ല, താൻ ഒരു മികച്ച നടൻ കൂടിയാണെന്ന് വിജയ് യേശുദാസ് തെളിയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന്റെ അരങ്ങേറ്റം നടത്തിയത്. ശേഷം 2015ൽ തമിഴിൽ ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയിൽ മാരിയിൽ വില്ലൻ വേഷത്തിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇതിനു ശേഷവും താരം സിനിമകൾ ചെയ്തു.

കരിയറിൽ വിജയങ്ങൾ നേടിയ താരത്തിന്റെ ദാമ്പത്യ ജീവിതത്തിൽ വേണ്ടത്ര വിജയം നേടാൻ വിജയ് യേശുദാസിന് കഴിഞ്ഞില്ല  എന്നതാണ് സത്യം. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിനെ കുറിച്ച് വിജയ് യേശുദാസ് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിജയ് യേശുദാസിന്റെ വാക്കുക്കൾ ഇങ്ങനെ, പ്രണയിച്ച് വിവാഹിതർ ആയവരാണ് ഞാനും ദര്ശനയും. എന്നാൽ ആ വിവാഹം ഒരു പരാചയത്തിൽ  ആണ് അവസാനിച്ചത്. അതിന്റെ പേരിൽ എന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. പലരും തന്റെ മക്കളെ കുറിച്ചാണ് ചോദിക്കുന്നത്. എന്നാൽ മക്കളുടെ കാര്യങ്ങൾ വരുമ്പോൾ ഞാനും ദർശനയും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്.

Vijay Yesudas Images

ഞങ്ങൾ വേര്പിരിഞ്ഞാലും അച്ഛനും അമ്മയും ഞങ്ങളുടെ മക്കൾക്ക് ഉണ്ടാകണെമന്നു ഞങ്ങൾക്ക് നിർബന്ധം ആണ്. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അവരും  ഞങ്ങളെ നന്നായി മനസിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്നും അധികം ചോദ്യങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ എന്റെ മാതാപിതാക്കളിൽ നിന്നും വേർപിരിയുന്ന കാര്യത്തിൽ പിന്തുണ ഇല്ല എന്നും അത് കൊണ്ടാണ് വിവാഹ മോചനത്തിന്റെ കാര്യങ്ങൾ ഒന്നും അങ്ങനെ പുറത്ത് പറയാതിരുന്നത് എന്നും വിജയ് യേശുദാസ് പറഞ്ഞു.

Devika Rahul