Categories: Film News

പലര്‍ക്കും ഞാന്‍ ശ്യാമള ആണ് സംഗീത എന്ന പേര് പോലും ഓര്‍മ്മയില്ല!!

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായിക ആയിരുന്നു സംഗീത. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്യാമളയെ ഏതു മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ആണ് മറക്കാന്‍ കഴിയുക.

ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു താരം. തന്നെ സംഗീത ആയിട്ട് അല്ല ശ്യാമള ആയിട്ട് ആണ് പ്രേക്ഷകര്‍ കാണുന്നത് എന്ന് വെളിപ്പെടുത്തുകയാണ് താരം. പല ആളുകള്‍ക്കും ഞാന്‍ ഇന്നും ശ്യാമള ആണ് എന്നാണ് താരം പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവാകുകയാണ്. ഈ അടുത്ത് പുറത്തിറങ്ങിയ ചാവേര്‍ എന്ന ചിത്രത്തിലൂടെ ആണ് അവര്‍ തന്റെ മടങ്ങി വരവ് അറിയിച്ചത്. അര്‍ജുന്‍ രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം ആണ് താരത്തിന്റെ പുറത്തുവരാന്‍ ഇരിക്കുന്ന ചിത്രം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും താരം സജീവമായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് ശരവണന്‍ ആണ് സംഗീതയുടെ ഭര്‍ത്താവ്.
സായി തേജസ്വദ്ധി ആണ് മകള്‍.

Anu