Film News

മലയാളത്തില്‍ എഴുതാന്‍ തമ്പി സാര്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണെന്ന് പറഞ്ഞ് അപമാനിച്ചതില്‍ ദുരുദ്ദേശം- ഷമ്മി തിലകന്‍

സാഹിത്യ അക്കാദമിയുടെ നിലപാടിനെതിരെ നടന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശ്രീകുമാരന്‍ തമ്പിയെ സാഹിത്യ അക്കാദമി അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണെന്ന് ഷമ്മി തിലകന്‍ ആരോപിക്കുന്നു. കേരള ഗാനം എഴുതാന്‍ നിലവില്‍ തമ്പി സാര്‍ മാത്രമേ ഉള്ളൂ എന്ന് കാലുപിടിച്ച് എഴുതിയ ശേഷം അത് ക്ലീഷേ ആണെന്ന് പറഞ്ഞു അപമാനിച്ചെന്നും ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണെന്നും എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണം എന്ന് ഉന്നതതല സമ്മര്‍ദ്ദം ഉണ്ടോ എന്നും കഷ്ടം തന്നെ സാറോ എന്നും എല്ലാം ഷമ്മിതിലകന്‍ പേജില്‍ കുറിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് നിലപാടിന് പിന്തുണയുമായി ഷമ്മി തിലകന്‍ ഒപ്പം എത്തിയത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, #കേരള_ഗാനം എന്ന നിലയില്‍ പരിഗണിക്കാന്‍ സാഹിത്യഅക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, അതുല്യ കവി ശ്രീകുമാരന്‍ തമ്പി സാര്‍ രചിച്ച ഗാനത്തിന്റെ പല്ലവി:-

‘ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..!
സഹ്യഗിരി തന്‍ ലാളനയില്‍ വിലസും കേരളം..!
ഇളനീരിന്‍ മധുരമൂറും എന്‍ മലയാളം..!
വിവിധ ഭാവധാരകള്‍ തന്‍ ഹൃദയസംഗമം..!’

ലളിതമായ ഭാഷയിലുള്ള ഒരു ‘ദേശഭക്തിഗാനം’ ഒത്തിരി ഇഷ്ടമായി..!
എന്നാല്‍, വരികളിലെ #ക്ലീഷേ പ്രയോഗങ്ങള്‍ തിരുത്തല്‍ വരുത്താന്‍ തമ്പി സാര്‍ തയ്യാറാകാതിരുന്നതിനാല്‍ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷന്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്..!

ദേശീയഗാനം പോലെ കുട്ടികള്‍ക്ക് പോലും ആലപിക്കാന്‍ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തില്‍ എഴുതാന്‍ നിലവില്‍ തമ്പി സാര്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..!
ഇത്തരമൊരു നീചമായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്റെ കാപട്യം വെളിവാകുന്നു..!

എന്തിന്…?! ആര്‍ക്കുവേണ്ടി..?!
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മര്‍ദ്ദം വല്ലതുമുണ്ടോ..?
കഷ്ടം തന്നെ സാറോ…..?
#സ്വയംപ്രഖ്യാപിത_അന്താരാഷ്ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാന്റെ #വീണപൂവിലെ 21-ാമത്തെ ശ്‌ളോകം ഞാന്‍ അലറി വിളിച്ചു പാടുന്നു…!

ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും

Anu B