മകൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഈ തെന്നിന്ത്യൻ താരസുന്ദരിയെ മനസ്സിലായോ ; അച്ഛൻ എവിടെയെന്ന് ആരാധകർ

നടൻ ആര്യയുടെ ഭാര്യ എന്നതിനപ്പുറം അഭിനേത്രി എന്ന നിലയിൽ തന്റേതായ ഇടം നേടിയ താരമാണ് സയേഷ. സയേഷയുടെയും ആര്യയുടെയും വിവാഹം വലിയ ചർച്ചകൾക്കായിരുന്നു തെന്നിന്ത്യയിൽ വഴി തുറന്നത്. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മകളും എത്തിയിരുന്നു.

കുഞ്ഞിന്റെ വിശേഷങ്ങളുമായി ആര്യയും സയേഷ്യയും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അത്തരത്തിൽ സയേഷ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞിനൊപ്പം ഡാൻസ് കളിക്കുന്ന സയേഷയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ കണ്ടതോടെ ഒട്ടനവധി പേരാണ് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. തന്നെ കൊണ്ട് ആകുന്ന രീതിയിൽ ഡാൻസ് കളിക്കുന്ന സയേഷയുടെ മകളുടെ ഡാൻസ് കണ്ട് ക്യൂട്ട് എന്നാണ് ഏവരും പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ ആര്യ എവിടെ എന്ന ചോദ്യവും ഉയർന്നിരുന്നു.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.