ജീവിതത്തിൽ ഒരുപാട് പേർ ചതിച്ചിട്ടുണ്ട് ; അവനവൻ ചെയ്ത തെറ്റിനു അവനവൻ തന്നെ അനുഭവിച്ചിരിക്കും

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടനാണ് ബാല. പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ബാല പറഞ്ഞ കുറച്ച് കാര്യങ്ങളാണ്.

പഴയ കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും താരം പറയുന്നു. അവനവൻ ചെയ്ത തെറ്റിനു അവനവൻ തന്നെ അനുഭവിച്ചിരിക്കുമെന്നും, താൻ കർമ്മത്തിൽ വിശ്വസിക്കുന്ന ആളാണെന്നും ബാല പറയുന്നു. ജീവിതത്തിൽ ഒരുപാട് പേര് തന്നെ ചതിച്ചിട്ടുണ്ടെന്നും, എന്നാൽ അതെല്ലാം മനസ്സിൽ കിടപ്പുണ്ടെന്നും താരം പറയുന്നു.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ബാല അമൃത സുരേഷിനെ കുറിച്ചാണോ പറഞ്ഞത് എന്ന ചോദ്യമാണ് കൂടുതലായും ഉയരുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.