‘എൺപതുകളിലെ നായികമാർ’ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

തെന്നിന്ത്യൻ സിനിമ പ്രേമികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുഹാസിനി. മികച്ചൊരു നടി എന്നതിനപ്പുറം സംവിധായികയും എഴുത്തുകാരിയും നിർമാതാവും കൂടിയാണ് സുഹാസിനി. 1980ൽ നെഞ്ചത്തൈ കിള്ളാതെ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം ,തെലുങ്ക് ,കന്നഡ സിനിമകളിൽ സജീവമായി മാറിയ നടിയാണ്.

 

സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, സിനിമയിലെ സുഹൃത്തുക്കളുടെ ഒത്തുചേരൽ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി. ലിസ്സി, മേനക, രാധിക, വാണി ഗണപതി, നദിയ മൊയ്തു തുടങ്ങിയവരാണ് സുഹാസിനിക്കൊപ്പം ചിത്രത്തിലുള്ളത്. എല്ലാവരും അന്തരിച്ച നടൻ അബംബരിഷിന്റഎയും നടിയും എംപിയുമായ സുമലതയുടെയും മകൻ അഭിഷേകിന്റെ വിവാഹത്തിന് ഒത്തുചേർന്ന ചിത്രമാണ് സുഹാസിനി പങ്കുവെച്ചത്.

പ്രമുഖ അഭിനേതാവ് ചാരുഹാസന്റെ മകളായ സുഹാസിനി മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നടിയാണ്.പ്രമുഖ തമിഴ് സംവിധായകനായ മണിരത്‌നത്തെ വിവാഹം കഴിച്ച സുഹാസിനി മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ്.പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിൽ സുഹാസിനി ഒരുക്കിയ കോഫീ എനിവൺ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടിയ ഒന്നായിരുന്നു

 

Aiswarya Aishu