എന്റെ ശരീരത്തിന്റെ വീതിയും, നീളവും നിങ്ങൾ അളക്കേണ്ട! അതിൽ വ്യാകുലതയും വേണ്ട, നെഗറ്റീവ് കമെന്റിനെതിരെ ഭാഗ്യ സുരേഷ്

ബ്രീട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ സന്തോഷം കഴിഞ്ഞ ദിവസം താര പുത്രിയായ ഭാഗ്യ സുരേഷ് പങ്കുവെച്ചിരുന്നു. അതിനെ ഒരു നെഗറ്റിവ് കമെന്റ് എത്തി. നെഗറ്റീവ് കമെന്റ് ഇങ്ങനെ ,, അഭിനന്ദനങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യവേഷം ധരിക്കുന്നതായിരിക്കും നല്ലത്. അതാണെന്റെ അഭിപ്രായം, സാരിയുടെ പ്രശ്നം എന്താണെന്ന്  വെച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി.

സാരിയേക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും ധരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. അതായിരിക്കും നിങ്ങളെ കൂടുതൽ സ്മാർട്ട് ആകുന്നതു. ഇങ്ങനെ ആയിരുന്നു ഭാഗ്യസുരേഷിന് എത്തിയ നെഗറ്റീവ് കമെന്റ്. എന്നാൽ ഈ കമെന്റിനെ കിടിലൻ മറുപടിയാണ് താരപുത്രി നൽകിയിരിക്കുന്നത്. ചോദിക്കാതെ തന്നെ വിലപ്പെട്ട കമന്റിന് നന്ദി,

എന്റെ ശരീരത്തിന്റെ നീളവും, വീതിയും നിങ്ങൾ അളക്കേണ്ട, ആ ഒരു കാര്യത്തിൽ നിങ്ങൾ ആശങ്കപ്പെടുകയും ചെയ്‌യേണ്ട, എനിക്ക് അനുയോജ്യമാകുന്ന വേഷങ്ങൾ ഞാൻ ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും പാശ്ചാത്യരെ അനുകരിച്ചു അവരുടെ വേഷം ധരിക്കാൻ നിർബന്ധിതർ ആകുന്ന ഒരു വിദേശത്തു ബിരുദാനന്ദ ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കുന്ന കേരള സാരി ധരിക്കാൻ ആണ് എനിക്ക് ആഗ്രഹം.

എന്റെ കാര്യത്തിൽ നിങ്ങൾ താല്പര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രെദ്ധിക്കൂ, ഇനിയെങ്കിലും മറ്റുള്ളവരുടെ ശരീരങ്ങളുടെയും, വസ്ത്രങ്ങളുടെയും അഭിപ്രായം പറയാതിരിക്കുക, ഭാഗ്യ സുരേഷ് കുറിച്ച്

Suji