ആ ചോദ്യത്തിന് ഉത്തരവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി

ഒടുവിൽ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. ലണ്ടനിൽ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയുമായാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി എത്തിയിരിക്കുന്നു. ലണ്ടനിലെ ‘പ്രശസ്തമായ ലെ…

ഒടുവിൽ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. ലണ്ടനിൽ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയുമായാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി എത്തിയിരിക്കുന്നു. ലണ്ടനിലെ ‘പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് കല്യാണി.

അതേ സമയം തന്‌റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് താൻ ഇപ്പോൾ നേടിയെടുത്തിരിക്കുന്നത് എന്നാണ് കല്യാണി വ്യക്തമാക്കുന്നത്
പഠനത്തിനിടയ്ക്ക് നിരവധി തവണ വിട്ടുപോയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്. ഒടുവിൽ ആഗ്രഹിച്ചത് നേടിയെടുത്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ പാചകം തന്റെ കരിയറാക്കുമോ എന്ന് ഉറപ്പില്ലെന്നും വ്യക്തമാക്കുകയാണ് കല്യാണി.


”ഞാൻ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം ഇതാണ് എന്റെ ഉത്തരം. ഒടുവിൽ ഞാൻ മഹത്തായ ലെ കോർഡൻ ബ്ല്യൂവിൽ നിന്ന് ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന ബിരുദം നേടിയിരിക്കുന്നു. ഇത് പൂർണമായും എന്റെ പാഷൻ കയ്യെത്തിപ്പിടിക്കാനുള്ള ഒരു യാത്രയായിരുന്നു, ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും നവ്യമായ ഒരു അനുഭൂതിയിലാണ് ഞാൻ ഈ കോഴ്സ് ചെയ്യുന്നതിനിടയിൽ പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോയെന്ന് സത്യസന്ധമായി ചിന്തിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എന്റെ ലക്ഷ്യത്തിനിടക്കുള്ള തടസ്സങ്ങളായിരുന്നു അതെല്ലാം അതിജീവിച്ച് ഒടുവിൽ ഞാൻ എവിടെവരെയെത്തിയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. ഒരുപാട് പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്. അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്നു തിരിച്ചറിയുന്നു. ഇത് ഞാൻ എന്റെ കരിയറായി തിരഞ്ഞെടുക്കുമോയെന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാൻ രൂപം നൽകി നേടിയെടുത്ത ഈ കഴിവ് എന്നോടൊപ്പം എപ്പോഴുമുണ്ടാകും.ഏകാന്തമായ വഴികളിൽ എന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന എന്റെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി.” എന്നാണ് കല്യാണി തന്‌റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്‌