Film News

മുസ്ലീമായതിനാല്‍ തനിക്ക് പുനര്‍വിവാഹം കഴിയ്ക്കാം!!! രാഖിയ്ക്ക് ആരുടെയും ജീവിതത്തില്‍ സന്തോഷം നല്‍കാന്‍ കഴിയില്ല-ആദില്‍ ഖാന്‍

എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ബോൡവുഡ് താരമാണ് നടി രാഖി സാവന്ത്. താരത്തിന്റെ വിവാഹ ജീവിതമാണ് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. ആദില്‍ ഖാന്‍ ആയിരുന്നു താരത്തിന്റെ മുന്‍ ഭര്‍ത്താവ് അടുത്തിടെ ആദില്‍ഖാന്‍ വീണ്ടും വിവാഹിതനായിരുന്നു.

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിനെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് ആദില്‍ഖാന്‍. ബിഗ് ബോസ് 12 ഫെയിം സോമി ഖാനെയാണ് ആദില്‍ വിവാഹം കഴിച്ചത്. രാഖി സാവന്തുമായുള്ള തന്റെ വിവാഹം നിയമ വിരുദ്ധമായിരുന്നുവെന്ന് ആദില്‍ പറയുന്നു. ആദില്‍ഖാനെ വിവാഹം കഴിക്കാനായി രാഖി സാവന്ത് ഇസ്ലാം മതവും സ്വീകരിച്ചിരുന്നു.

താന്‍ ഒരു മുസ്ലീമായതിനാല്‍ എനിക്ക് പുനര്‍വിവാഹത്തിന് എല്ലാ അവകാശവുമുണ്ടെന്ന് വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഞാന്‍ ഔപചാരികമായി വിവാഹം കഴിച്ചു. അടച്ചിട്ട മുറിയില്‍ എന്റെ കുടുംബമില്ലാത്ത ആരും വിവാഹത്തിന് ഉണ്ടായിരുന്നില്ല. സോമിയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് ഞാന്‍ വിവാഹം കഴിച്ചത് – എന്നാണ് ആദില്‍ ഖാന്‍ പറയുന്നത്.

രാഖി സാവന്തുമായുള്ള ഭൂതകാലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നെന്നും ആദില്‍ പറയുന്നു. കാരണം രാഖിയ്ക്ക് ആരുടെയും ജീവിതത്തില്‍ സന്തോഷം നല്‍കാന്‍ കഴിയില്ല. അവര്‍ എപ്പോഴും തന്നെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിച്ചു. ആ വിവാഹം നിയമവിരുദ്ധമായിരുന്നു. കാരണം ഞങ്ങള്‍ വിവാഹിതരാകുമ്പോള്‍ രാഖി വിവാഹിതയായിരുന്നു. അവര്‍ എന്നെ വഞ്ചിച്ചു. ആ കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്.

Anu B