ദൃശ്യ വിരുന്നൊരുക്കി ആദിപുരുഷിന്റെ ട്രെയ്ലര്‍- ജൂണ്‍ 16ന് തിയേറ്ററുകളില്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ ‘ആദിപുരുഷിന്റെ’ ഒഫീഷ്യല്‍ ട്രെയ്ലര്‍ ലോഞ്ച് ചെയ്തു. ആഗോളതലത്തില്‍ ജൂണ്‍ 16 ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാന്‍-ഇന്ത്യ സ്റ്റാര്‍…

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ ‘ആദിപുരുഷിന്റെ’ ഒഫീഷ്യല്‍ ട്രെയ്ലര്‍ ലോഞ്ച് ചെയ്തു. ആഗോളതലത്തില്‍ ജൂണ്‍ 16 ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാന്‍-ഇന്ത്യ സ്റ്റാര്‍ പ്രഭാസ്, സെയ്ഫ് അലി ഖാന്‍, കൃതി സനോന്‍, സണ്ണി സിംഗ്, ദേവദത്ത നഗെ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ഓം റൗട്ടാണ്.

രണ്ട് ദിവസങ്ങളിലായാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്. ആദ്യം ഹൈദരാബാദില്‍ പ്രഭാസിന്റെ ആരാധകര്‍ക്കായി മാത്രമായി ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മുംബൈയില്‍ നടന്ന ഗംഭീര ട്രെയ്ലര്‍ ലോഞ്ച് പരിപാടിയില്‍ സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിലായി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ഭാരത ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയുള്ള ‘ആദിപുരുഷ്’ സിനിമയുടെ ട്രെയിലര്‍ മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ആദിപുരുഷ് ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായത്തെ പുനരാവിഷ്‌കരിക്കുകയാണ്. പോരായ്മകള്‍ നീക്കി മനോഹരമായ വിഷ്വല്‍ ഇഫക്റ്റുകളും താരങ്ങളുടെ മികച്ച പ്രകടനങ്ങളും കൊണ്ട് ചിത്രത്തിന്റെ ട്രെയ്ലര്‍ ആവേശകരമായ ഒരു കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.

ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ചിത്രം 2023 ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.