‘ഏജന്റ്ി’ല്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചു!!! തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മ്മാതാവ്

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ഈ സ്പൈ ആക്ഷന്‍ ത്രില്ലറാണ് ‘ഏജന്റ്’. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഏറെ പ്രതീക്ഷയോടെ എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഏജന്റ്.

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായിട്ടാണ് ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായിട്ടാണ് അഖില്‍ അക്കിനേനി എത്തുന്നത്. ചിത്രത്തില്‍ നായികയാവുന്നത് സാക്ഷി വൈദ്യയാണ്. ബിഗ് ബജറ്റിലാണ് ചിത്രം പൂര്‍ത്തിയായത്.

എന്നാല്‍ ബോക്‌സോഫീസില്‍ ഏജന്റ് വലിയ ദുരന്തമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്കുമുമ്പ് ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളുടെ അവകാശം മുഴുവനായി വിറ്റഴിഞ്ഞിരുന്നു. പക്ഷേ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായിട്ടില്ല.

മോശം കളക്ഷന്‍ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്ുന്നുണ്ട്. ബോക്സോഫീസിലെ മോശം ഓപ്പണിംഗ് പ്രകടനത്താല്‍ തന്നെ ചിത്രം ശക്തമായ വിമര്‍ശനം നേരിടുന്നുണ്ട്.

ഇപ്പോഴിതാ ഏജന്റ് പരാജയമാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എകെ എന്റര്‍ടെയ്‌മെന്റിന്റെ അനില്‍ സുങ്കരയാണ് ചിത്രം പരാജയമാണെന്ന് തുറന്ന് പറഞ്ഞത്. എന്തായാലും നിര്‍മ്മാതാവ് തന്നെ ഈ തോല്‍വി സമ്മതിച്ചതില്‍ അദ്ദേഹത്തെ ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

‘ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഒരു കഠിനമേറിയ ദൗത്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വിജയിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. കാരണം ഒരു ബോണ്ട് സ്‌ക്രിപ്റ്റും ഇല്ലാതെ കൊവിഡ് ഉള്‍പ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരം ഒരു പ്രൊജക്ട് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി.

ഇതൊന്നും കാരണമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും വിലയേറിയ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുകയാണ്. ഇനിയൊരിക്കലും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇത് ഒരു ഉദാഹരണമാണ്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഭാവി പ്രോജക്ടുകളില്‍ മികച്ച ആസൂത്രണവും, കഠിന അദ്ധ്വാനവും നടത്തി ഞങ്ങള്‍ ഈ നഷ്ടം നികത്തും’ – അനില്‍ സുങ്കര ട്വിറ്ററില്‍ കുറിച്ചതാണ് ഈ ക്ഷമാപണം.

Anu B