വീട്ടില്‍ അടിയുണ്ടാക്കി ഫാമിലി ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് അടിക്കാറുണ്ടോ..? അഹാന ചോദിക്കുന്നു

നടി അഹാനകൃഷ്ണയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം ആരാധകരോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. വീട്ടില്‍ അടിയുണ്ടാക്കി നിങ്ങള്‍ ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് അടിക്കാറുണ്ടോ എന്നാണ് താരം ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആണ് അഹാന കൃഷ്ണ പുതിയ ഫോട്ടോ പങ്കുവെച്ച് ഇങ്ങനെ ചോദിച്ചത്. നിരവധി കമന്റുകളാണ് അഹാന പങ്കുവെച്ച പോസ്റ്റിന് എത്തുന്നത്.. ഇത് എല്ലാവരും ചെയ്യുന്ന സ്ഥിരം പരിപാടിയല്ലേ..

എന്നും ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ടെന്നും ചിലര്‍ പറയുന്നു..ഫോട്ടോയും ക്യാപ്ഷനും തമ്മിലെന്താണ് ബന്ധമെന്നും ചിലര്‍ ചോദിക്കുന്നു. ഇപ്പോഴിതാ അഹാന പങ്കുവെച്ച പോസ്റ്റിന് അമ്മ സിന്ധുകൃഷ്ണ നല്‍കിയ കമന്റും ശ്രദ്ധ നേടുകയാണ്.. അടിയുണ്ടാക്കി ഫാമിലി ഗ്രൂപ്പില്‍ നിന്ന് പോകുന്നവരെയെല്ലാം തിരികെ ആഡ് ചെയ്യുന്ന ജോലി തനിക്കാണെന്നാണ് അഹാനയുടെ അമ്മ സിന്ധുകൃഷ്ണ പറയുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന.. സിനിമാ രംഗത്ത് അച്ഛനെപ്പോലെ തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

മൂന്ന് സഹോദരിമാരാണ് അഹാനയ്ക്കുള്ളത്. അഹാനയുടെ വീട്ടില്‍ എല്ലാവരും സെലിബ്രിറ്റികളാണ്. ഇഷാനിയും ഏറ്റവും ഇളയ സഹോദരി ഹന്‍സികയും ഇതിനോടകം തന്നെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്്. ദിയ കൃഷ്ണയാകട്ടെ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. അമ്മ സിന്ധുകൃഷ്ണയും വ്‌ളോഗിംഗും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.. ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്.

തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അഹാനയും എത്താറുണ്ട്. അതേസമയം, അടി ആണ് അഹാനയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തില്‍ ഗീതിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഹാന എത്തുന്നത്. താരത്തിന്റെ ജന്മദിനത്തില്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

Nikhina