മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്ന് തമന്ന

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ.തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉണ്ട് താരത്തിന്. ഇപ്പോഴിതാ താരം തന്റെ വിവാഹത്തെക്കുറിച്ച് ആരാധകരോട് മനസ്സുതുറന്നിരിക്കുകയാണ്. താൻ വിവാഹം കഴിച്ച് കാണണമെന്ന ഒരേയൊരു ആഗ്രഹമേ തന്റെ മാതാപിതാക്കൾക്ക് ഇപ്പോൾ ഉള്ളൂ എന്നാണ് തമന്ന പറയുന്നത്.

എന്റെ മാതാപിതാക്കളും ഇന്ത്യയിലെ എല്ലാ അച്ഛനമ്മമാരെയും പോലെ തന്നെയാണ്.മകളെ വിവാഹം കഴിപ്പിക്കുന്നതാണ് നമ്മുടെയെല്ലാം മാതാപിതാക്കൾക്ക് സന്തോഷം നൽകുന്ന കാര്യം. എന്നാൽ എനിക്ക് സിനിമാ സെറ്റുകളാണ് സന്തോഷം നൽകാറുള്ളത്. എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇല്ല എന്നാണ് തമന്ന പറഞ്ഞത്. സ്‌ക്രീനിൽ സുന്ദരിയായ ഒരു നായികയെ കാണുന്നത് ഞാനും ആസ്വദിക്കുന്നുണ്ടെന്നും തമന്ന ഭാട്ടിയ പറഞ്ഞു.


17 വർഷത്തോളമായി ഇൻഡസ്ട്രിയിൽ നിൽക്കുന്ന നടിയാണ് ഞാൻ എന്നും തമന്ന പറഞ്ഞു.2005 ലാണ് തമന്ന ഭാട്ടിയ സിനിമയിൽ എത്തുന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഈ മുപ്പത്തിരണ്ടുകാരി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാമലീലയ്ക്ക്് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്

Aiswarya Aishu