ശരിക്കും ‘പാച്ചു’വിൽ ഞാൻ ഒരു സർപ്രൈസ് ആണ് എല്ലാവർക്കും തന്നത് സന്തോഷം പങ്കുവെച്ചു, അഹാന 

ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു അഹാനയുടെ പ്രസെന്റ്സ് ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ, ചിത്രത്തിന്റെ റിലീസ് ദിവസം വരെ ചിത്രത്തിൽ അഹാന അഭിനയിക്കുന്ന വിവരം അണിയറ പ്രവർത്തകർ പോലും അറിയിപ്പിച്ചിരുന്നില്ല, ചിത്രം കണ്ട പ്രേക്ഷകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു ചിത്രത്തിലെ അഹാനയുടെ അഭിനയം, തീയറ്ററിൽ പ്രേഷകകർക്ക് ഇങ്ങനൊരു സർപ്രൈസ് നല്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് അഹാന.

ഈ സിനിമ കണ്ടിട്ട് ഒരുപാടു പേര് തന്നെ വിളിച്ചു അഭിനന്ദിച്ചിരുന്നു നടി പറയുന്നു. എനിക്ക് അതിഥി വേഷം കിട്ടുന്ന റോളുകൾ ഒന്നും തന്നെ ഞാൻ പാഴാക്കാറില്ല, എനിക്ക് കിട്ടിയ അതിഥി വേഷങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഈ ചിത്രത്തിലെ അച്ചു എന്ന കഥപാത്രം അഹാന  പറയുന്നു

ചിത്രത്തിൽ ഈ ഒരു ചെറിയ വേഷത്തിനു എന്നെ തിരഞ്ഞെടുത്തതിന് അഖിൽ സത്യനോട് എത്ര നന്ദിപറഞ്ഞാലും തീരില്ല, വളരെ സന്തോഷത്തോടെയാണ് ഞാൻ അദ്ദേഹം ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞത്. ചെറിയ കഥപാത്രം ആയാലും ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതുപോലെ ഇന്നസെന്റ് അങ്കിളിനോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞല്ലോ അത് വലിയ മഹാ ഭാഗ്യം അഹാന പറഞ്ഞു.അതുപോലെ ഹഫഹദിനെ എനിക്ക് വലിയ ഇഷ്ടം ആണ്, ഈ ചിത്രത്തിലെ അഭിനയത്തോടെ ഒന്നും കൂടി അദ്ദേഹത്തോട് ആരാധന കൂടി, ഇനിയും ഒരുപാടു ചിത്രങ്ങൾ അഖിൽ സത്യനെ ചെയ്യാൻ കഴിയട്ടെ, സിനിമ അതിഗംഭീരം ആണ് എല്ലാവരും സിനിമ കാണുക അഹാന പറഞ്ഞു.