ഞാൻ ആ ചിത്രത്തിൽ ജൂലി ആയി അഭിനയിക്കാൻ കാരണം ഉണ്ട്, ഷംന കാസിം 

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഇപ്പോൾ ചട്ടക്കാരി എന്ന സിനിമയിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ്, പഴയ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു പുതിയ ചട്ടക്കാരി, ചിത്രത്തിൽ ജൂലി എന്ന കഥപാത്രത്തെ…

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഇപ്പോൾ ചട്ടക്കാരി എന്ന സിനിമയിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ്, പഴയ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു പുതിയ ചട്ടക്കാരി, ചിത്രത്തിൽ ജൂലി എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് ഷംന ആയിരുന്നു, ചിത്രത്തിൽ ഹേമന്ദ് മേനോൻ ആയിരുന്നു നായകൻ ആയി എത്തിയത്, ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു നടി പറയുന്നു.

ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ആയിരുന്നു താൻ ഗൂഗിളിൽ സേർച്ച് ചെയ്യ്തു പഴയ ചട്ടക്കാരി സിനിമ കണ്ടത്, കുറച്ചു മാത്രമേ ഈ ചിത്രം കണ്ടുള്ളു, കൂടുതലും ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ കാരണം പഴയ ചട്ടക്കാരിയിൽ ജൂലി എന്ന കഥപാത്രത്തെ ചെയ്യ്തിരിക്കുന്നത് ലക്ഷ്മി മാം ആയിരുന്നു.

ആ സമയത്തു ജൂലി ആയി അഭിനയിച്ച ലക്ഷ്മി മാം ആ പേര് വെച്ച് ഹിറ്റ് ആയിരുന്നു, അതുപോലെ പേര് കൊണ്ട് താനും ഹിറ്റ് ആകുമെന്ന് ചിന്തിച്ചു, കൂടാതെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഒരുപാടു ഇഷ്ട്ടപെട്ടു, അവർ പറഞ്ഞു കുറച്ചും കൂടി ഗ്ലാമറസ് ആണ്, കുഴപ്പമില്ല എന്ന് ഞാൻ പറയുകയും ചെയ്യ്തു ഷംന പറയുന്നു.