ആ ഇഷ്ടം തുറന്ന് പറഞ്ഞ് അഹാന കൃഷ്ണകുമാര്‍…!! അയാള്‍ നേരെ വന്നത് എന്റെ ഹൃദയത്തിലേക്ക്..?!!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ വഴിയെ സഞ്ചരിച്ച് മകള്‍ അഹാനയും മലയാളത്തിലെ യുവ നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. സിനിമാ മേഖലയിലെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമാണ് അഹാന.…

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ വഴിയെ സഞ്ചരിച്ച് മകള്‍ അഹാനയും മലയാളത്തിലെ യുവ നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. സിനിമാ മേഖലയിലെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമാണ് അഹാന. തന്റെ ചിന്തകളും സന്തോഷങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം മറക്കാതെ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ആദ്യ കാലങ്ങളില്‍ സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും എല്ലാം താരം വിധേയയായിരുന്നു. എന്നാലിപ്പോള്‍ അവയോടെല്ലാം ശക്തമായി തന്നെ പ്രതികരിച്ച് താരം മുന്നോട്ട് പോവുകയാണ്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തില്‍ അരങ്ങേറുന്നത്. പിന്നീട് അഹാനയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ താരം ഒരു പുതിയ വിശേഷം പങ്കു വയ്ക്കുകയാണ്. കാശ്മീരില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന. ആദ്യ കാഴ്ചയില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാറിനെ പോലെ കാശ്മീര്‍ തന്റെ ഹൃദയം കവര്‍ന്നു എന്ന് താരം കുറിക്കുന്നു. ഹലോ കാശ്മീര്‍. എന്റെ ഹൃദയത്തിലേക്ക് നേരിട്ട് എന്തൊരു സൂപ്പര്‍സ്റ്റാര്‍ എന്‍ട്രി ആണ് നിങ്ങള്‍ നടത്തിയത്. നിന്നെക്കുറിച്ചുള്ള തന്റെ ആദ്യ ഓര്‍മ്മയായി ഞാന്‍ ഇതെന്നും കാത്തുസൂക്ഷിക്കും. താരം കുറിക്കുന്നു.

https://www.instagram.com/reel/CXbMK51Fuwb/?utm_source=ig_web_copy_link

കാശ്മീരില്‍ നിന്ന് പകര്‍ത്തിയ ഒരുപാട് ചിത്രങ്ങള്‍ ഇതിനോടകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറഞ്ഞിട്ടുണ്ട്. യാത്രകളോടും ഭക്ഷണത്തോടും ഏറെ താല്‍പര്യവും ഇഷ്ടവും ഉള്ള ആളാണ് അഹാന എന്ന് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഒരു അഭിനയത്രി എന്നതിനപ്പുറത്തേക്ക് ഒരു സംവിധായക കൂടിയാണ് താരം. അഹാന സംവിധാനം ചെയ്ത തോന്നല് എന്ന മ്യൂസിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല താരത്തിന്റേതായി നിരവധി സിനിമകളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.