അച്ഛൻ ആക്ടറായതിന്റെ രണ്ട് ഗുണം മാത്രമേ എനിക്ക് കിട്ടിയിട്ടുള്ളു എന്ന് അഹാന കൃഷ്ണ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ അഹാന കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്.ഇന്ന് പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഓരാളാണ്…

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ അഹാന കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്.ഇന്ന് പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഓരാളാണ് അഹാന കൃഷ്ണ.

ഇപ്പോഴിതാ അച്ഛൻ ആക്ടറായതുകൊണ്ട് തനിക്ക് കിട്ടിയ രണ്ട് ഗുണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. താൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ സിനിമയിൽ ഉണ്ട്. അതുകൊണ്ട് തന്നെ സിനിമയിലുള്ളവരെ കോൺടാക്ട് ചെയ്യണമെങ്കിൽ അവരുടെ നമ്പർ എടുത്ത് തരാൻ അച്ഛന് സധിക്കും. പക്ഷേ ബാക്കിയൊക്കെ തന്റെ ഭാഗ്യമെന്നും അവർ പറഞ്ഞു.

തന്റെ ആദ്യ സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു സിനിമ തനിക്ക് കിട്ടിയത്. അച്ഛൻ ഒരു നടൻ അയതുകൊണ്ട് തന്നെ ഇതെല്ലാം സിനിമയുടെ ഭാഗമാണെന്ന് തനിക്ക് അറിയാം. കുട്ടിക്കാലത്ത് മുതൽ അത് കാണാറുള്ളതാണ്. അതു കൊണ്ടു തന്നെ സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് വിഷമമോ സങ്കടമോ ഇല്ലായിരുന്നവെന്നും അഹാന കൃഷ്ണ പറഞ്ഞു.