വണ്ണം കുറക്കാൻ അതികഠിന വർക്ക് ഔട്ട് വീഡിയോയുമായി നടി അഹാന കൃഷണ !!

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. എന്ത് കാര്യങ്ങളും വളരെ രസകരമായ രീതിയിൽ പറയുവാൻ കഴിവുള്ള താരം കൂടിയാണ് കൃഷ്ണകുമാർ. അത് കൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്. അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.

ഇപ്പോൾ അഹാനയുടെ വർക്ക് ഔട്ട് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. താരം ഇപ്പൊൾ തന്റെ അമിത വണ്ണം കുറച്ച് സീറോ സൈസ് ആകാനുള്ള ശ്രമത്തിലാണ്. ഈ വീഡിയോ അഹാന തന്നെയാണ് തന്റെ യൂട്യൂബ് ചാനൽ വഴി പങ്ക് വെച്ചിരിക്കുന്നത്. പതിനഞ്ച് സെക്കൻഡ് ഉള്ള വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.