അഞ്ച് സംവിധായകര്‍..!! ഫ്രീഡം ഫൈറ്റ് വരുന്നു!!

മലയാളിയിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനങ്ങളില്‍ വീണ്ടു വിചാരം തീര്‍ത്ത ഒരു സിനിമയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പല ബഹുമതികളും ഏറ്റുവാങ്ങിയ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാം ചേര്‍ന്ന് മറ്റൊരു സിനിമയ്ക്ക് തുടക്കം…

മലയാളിയിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനങ്ങളില്‍ വീണ്ടു വിചാരം തീര്‍ത്ത ഒരു സിനിമയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പല ബഹുമതികളും ഏറ്റുവാങ്ങിയ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാം ചേര്‍ന്ന് മറ്റൊരു സിനിമയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അതെ, മലയാളത്തില്‍ നിന്ന് മറ്റൊരു ആന്തോളജി ചിത്രം കൂടി എത്തുന്നു. ഫ്രീഡം ഫൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അഞ്ച് ചെറു ചിത്രങ്ങള്‍ ചേര്‍ത്താണ് ഒരുക്കുന്നത്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് ഈ അഞ്ച് സംവിധായകര്‍.

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അഞ്ച് സിനിമകളിലായി വലിയൊരു താരനിര തന്നെ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ്  ശിവ എന്നിവരാണ് അഭിനേതാക്കള്‍. സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവര്‍ ഛായാഗ്രാഹണം ഒരുക്കുന്ന സിനിമയില്‍ എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‌സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് സംഗീതം പകരുന്നത്. സോണി ലൈവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.