‘ഫ്‌ലഷ്’നെ എല്ലാവരും കൂടി ചേര്‍ന്ന് കുത്തി കൊന്നു…മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും താ!! ഐഷ സുല്‍ത്താന

ഫ്‌ലഷ് സിനിമ റിലീസാവാത്തതിന് പിന്നില്‍ നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായിക ഐഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. സിനിമയുടെ നിര്‍മാതാവ് ബീനാ കാസിമിനെതിരെയാണ് ഐഷ പ്രതികരിച്ചിരുന്നത്. റിലീസിന് നിര്‍മാതാവ് കൂടെ നിന്നില്ല എങ്കില്‍ തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍…

ഫ്‌ലഷ് സിനിമ റിലീസാവാത്തതിന് പിന്നില്‍ നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായിക ഐഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. സിനിമയുടെ നിര്‍മാതാവ് ബീനാ കാസിമിനെതിരെയാണ് ഐഷ പ്രതികരിച്ചിരുന്നത്. റിലീസിന് നിര്‍മാതാവ് കൂടെ നിന്നില്ല എങ്കില്‍ തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ യൂട്യൂബോ ഫെയ്സ്ബുക്കോ വഴി പുറത്തുവിടുമെന്നായിരുന്നു ഐഷ സുല്‍ത്താന പറഞ്ഞിരുന്നത്.

ഇപ്പോഴിതാ വീണ്ടും ബീനാ കാസിമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഐഷ. എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുന്‍നിര്‍ത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്…? അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവള്‍ക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി…

നിങ്ങള്‍ കെട്ടിചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവള്‍ പറഞ്ഞോണ്ടിരിക്കുന്നത്…

1: ഒരു സിനിമ സംവിധായിക സ്‌ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷന്‍ നോക്കി കഴിഞ്ഞാല്‍ പിന്നെ ആ ലോക്കഷനിലേക്കുള്ള പെര്‍മിഷന്‍ എടുക്കാന്‍ പ്രൊഡക്ക്ഷന്‍ കണ്‍ഡ്രോളറേയാണ് ഏല്പിക്കാര്‍…

Flush എന്ന സിനിമയുടെ ലൊക്കേഷന്‍ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്‌ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാന്‍ ഉദ്ദേശിച്ചതും പ്രൊഡഷന്‍ കണ്‍ഡ്രോലര്‍ യാസറെ വിളിച്ച് ഞാനത് ഏര്‍പ്പെടുത്തിയതുമാണ്, അവന്‍ പോയി പെര്‍മിഷന്‍ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനര്‍ ഉണ്ടായിരുന്നില്ല, അത് കാരണം യാസര്‍ അവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാനറിന്റെ ലെറ്റര്‍ പാഡില്‍ കൂടിയാണ് flush ന്റെ പെര്‍മിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു

നിങ്ങളില്‍ ആരെയാണ് ഞാന്‍ പെര്‍മിഷന്‍ ചോദിച്ചിട്ടും ഹെല്‍പ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭര്‍ത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാന്‍ നില്‍ക്കണ്ട…

2: പിന്നെ flush എന്ന സിനിമയില്‍ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കില്‍ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലന്‍ കുരങ്ങന്‍മാര്‍ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട…

ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങള്‍ തന്നെ മുന്നോട്ടു വരണം…

നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല, നിങ്ങള്‍ അതിനേ പോസ്റ്റ്മോര്‍ട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല നിങ്ങളതിനെ എടുത്ത് മോര്‍ച്ചറിയില്‍ വെച്ചോണ്ടിരിക്കുന്നു…

ആ മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് താ…
ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ എന്നാണ് ഐഷ ഫേസ്ബുക്കില്‍ കുറിച്ചത്.