എന്റെ ശരീരം ഇങ്ങനെ ആകാൻ കാരണം അതാണ്, ഐശ്വര്യ റായ്

കോടിക്കണക്കിന് ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. സൗന്ദര്യ സങ്കൽപ്പങ്ങളുടെ അവസാന വാക്ക് എന്ന് തന്നെ ഐശ്വര്യ റായിയെ വിശേഷിപ്പിക്കാം. എന്നാൽ ഈ അമിത സൗന്ദര്യം പലപ്പോഴും ഐശ്വര്യയ്ക്ക് തന്നെ വിമർശനം നേടി കൊടുത്തിട്ടുണ്ട്. കാരണം മെലിഞ്ഞു സുന്ദരിയായിരിക്കുന്ന ഐശ്വര്യ റായിയുടെ രൂപമാണ്  പ്രേഷകരുടെ മനസ്സിൽ. വർഷങ്ങൾ കൊണ്ട് ഈ രൂപമാണ് ഐശ്വര്യയെ കുറിച്ച് ഓർക്കുമ്പോൾ ആരാധകരുടെ മനസ്സിൽ ഓടി വരുന്നത്. എന്നാൽ വർഷങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ച്  ഐശ്വര്യയ്ക്കും പ്രായമേറി വരുകയാണെന്നും അത് മൂലം രൂപത്തിൽ മാറ്റമുണ്ടാകുമെന്നും പല ആരാധകരും മനസ്സിലാക്കുന്നില്ല. അത് കൊണ്ട് തന്നെ പലപ്പോഴും താരത്തിന്  വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരാറുണ്ട്.

അടുത്തിടെ ഐശ്വര്യ പാരീസ് ഫാഷൻ വീക്കിൽ പങ്കെടുത്തത് ഏറെ  വിമർശനങ്ങൾ ആണ് താരത്തിന് നേടി കൊടുത്തത്. ഐശ്വര്യയുടെ മുഖത്തു ചുളിവുകൾ ഉണ്ടായെന്നും  വണ്ണം കൂടി ബോഡി ഷെയ്പ്പ് മാറി എന്നുമൊക്കെയാണ് പലരും പറയുന്നത്. ഐശ്വര്യയെ ഇപ്പോൾ കണ്ടാൽ  വീണ്ടും ഗർഭിണിയാണ് എന്ന് തോന്നുമെന്നും, പ്രായം അന്പതിനോട് അടുക്കുമ്പോൾ സ്ത്രീകൾക് ഇങ്ങനെയുള്ള മാറ്റങ്ങൾ ഒക്കെ ഉണ്ടാകും എന്നുമൊക്കെയാണ് ഐശ്വര്യയുടെ ചിത്രങ്ങൾക്ക് പിന്നാലെ വന്ന കമെന്റുകൾ. എന്നാൽ ഇതിനൊന്നും ഐശ്വര്യ മറുപടി കൊടുക്കുകയും ചെയ്തില്ല. എന്നാൽ മുൻപൊരിക്കൽ സമാനമായ വിമർശനങ്ങളിൽ ഐശ്വര്യ പ്രതികരിച്ചിരുന്നു.

അന്ന് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ, ഞാൻ ഒരു അമ്മയാണ്. അമ്മയാകുമ്പോൾ പല മാറ്റങ്ങളും സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകും. എനിക്കും ഉണ്ടായി. അത്രേ ഉള്ളു. ഞാൻ ഈ മാറ്റം വളരെ സന്തോഷപൂർവം ഉൾക്കൊള്ളുന്നു. തന്റെ രൂപത്തിൽ വന്ന മാറ്റം ഞാൻ ഒരിക്കലും കാര്യമാക്കുന്നില്ല. ഇതാണ് യാഥാർഥ്യം. അത് ഞാൻ ഉൾക്കൊള്ളുന്നു. ഒരിക്കലും സൈസ് സീറോയെ പ്രോൽത്സാഹിപ്പിക്കുന്ന ആൾ അല്ല ഞാൻ. എന്നിലെ മാറ്റം എന്താണെന്നും അതിന്റെ കാരണം എന്താണെന്നും വളരെ വ്യക്തമായി തന്നെ എനിക്ക് അറിയാം. അത് കൊണ്ട് തന്നെ ഈ മാറ്റത്തിൽ തനിക്ക് ഒരിക്കലും വിഷമമില്ല എന്നുമാണ് ഐശ്വര്യ അന്ന് പറഞ്ഞത്.

Devika Rahul