Categories: Film News

ആശുപത്രിയിൽ പണം കെട്ടി വെക്കാൻ എന്റെ കയ്യിൽ പണമില്ലായിരുന്നു, എലിസബത്ത്

നടൻ ബാലയെ വിവാഹം കഴിച്ചതോടെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് എലിസബത്ത്. യൂട്യൂബ് ചാനലിൽ കൂടിയും എലിസബത്ത് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്.  എന്നാൽ കുറച്ച് ദിവസമായി എലിസബത്തിന്റെ വിഡിയോകൾ ഒന്നും സോഷ്യൽ മീഡിയയിൽ വരുന്നുണ്ടായിരുന്നില്ല. ബാല പങ്കുവെക്കുന്ന വിഡിയോകളിലും എലിസബത്ത് ഇല്ലായിരുന്നു. എലിസബത്തിന് എന്ത് പറ്റി എന്ന ചോദ്യത്തിന് ബാലയും കൃത്യമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നും എന്നാൽ  ഇപ്പോൾ അസുഖം ഭേദമായി ഉടൻ തന്നെ ആശുപത്രി വിടും എന്നുമാണ് എലിസബത്ത് പറയുന്നത്. ഡ്യൂട്ടി കഴിഞ്ഞു നേരെ അഡ്മിറ്റ് ആകുകയായിരുന്നു എന്നും താരം പറയുന്നു.

വൈറൽ ഫീവർ ആയിരുന്നു തനിക്ക് എന്നും ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞു നേരെ അഡ്മിറ്റ് ആക്കുകയായിരുന്നു എന്നും താരം പറയുന്നു. എന്നാൽ  ഇവിടെ ഗവണ്മെന്റ് ആശുപത്രി  ആയത് കൊണ്ട് തന്നെ ഡെപ്പോസിറ്റ് ആദ്യം കെട്ടി വെക്കണമായിരുന്നു. എന്നാൽ എന്റെ  കയ്യിൽ പണം ഇല്ലായിരുന്നു. സീനിയേഴ്സ് ആണ്  എനിക്ക് പണം തന്നു സഹായിച്ചത്. അത്  പോലെ തന്നെ അവർ എല്ലാം ഡ്യൂട്ടി മാറി മാറി നിന്നാണ് എന്നെ നോക്കിയത്. ഒരു പക്ഷെ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഇത്രയേറെ സന്തോഷിച്ച സമയം  വേറെ ഉണ്ടായിട്ടില്ല. എല്ലാവരും അത്രെയേറെ കാര്യമായിട്ടാണ് എന്നെ നോക്കിയത്.

ഇവിടേക്ക് ആഹാരം എത്തിക്കാൻ കുറച്ച് പ്രയാസമാണ്. എന്നാൽ എനിക്ക് വേണ്ടി എല്ലാവരും കൃത്യ സമയത്ത് തന്നെ ആഹാരം എത്തിച്ച് തരുമായിരുന്നു. എല്ലാവര്ക്കും തന്റെ കാര്യത്തിൽ ഭയങ്കര കെയറിങ് ആയിരുന്നു.  നമ്മൾ ഒരാളെ സഹായിച്ചാൽ സഹായിച്ച ആൾ ആയിരിക്കില്ല നമുക്ക് ആവശ്യ സമയത്ത് കൂടെ ഉണ്ടാകുന്നത്. നമ്മൾ സഹായിച്ചവർ ഒരു പക്ഷെ നമ്മളെ സഹായിക്കില്ല. എന്നാൽ ദൈവം അതിനു പകരം വേറെ ആരെയെങ്കിലും നിയോഗിക്കും എന്നതിൽ എനിക്ക് ഇപ്പോൾ വിശ്വാസം ഉണ്ട്. സഹായിക്കാൻ ആരും വന്നില്ല എങ്കിലും ദയവ് ചെയ്തു ഉപദ്രവിക്കരുത് എന്നുമാണ് തനിക് പറയാനുള്ളത് എന്നും താൻ രണ്ടു ദിവസത്തിനുള്ളിൽ വീട്ടിൽ എത്തുമെന്നും കഴിയുന്ന സമയത്ത് ഒക്കെ വീഡിയോ ചെയ്യാം എന്നുമാണ് എലിസബത്ത് പറയുന്നത്.

Devika Rahul