പന്ത്രണ്ടാം വയസ്സില്‍ കാലിന് സര്‍ജ്ജറി!! നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി, വീട്ടിലിരുന്നാണ് പഠിച്ചത്- ഐശ്വര്യ റാംസായി

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് മൗനരാഗം സീരിയലിലെ ഐശ്വര്യ റാംസായി. സീരിയലിലെ സംസാര ശേഷിയില്ലാത്ത കല്ല്യാണി എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ആരാധകരെ സ്വന്തമാക്കിയത്. പരമ്പര ആയിരം എപ്പിസോഡിലേക്ക് എത്തുമ്പോള്‍ കഥാ ഗതിയില്‍ വഴിത്തിരുവുണ്ടായിരിക്കുകയാണ് കല്ല്യാണിയ്ക്ക് സംസാരി ശേഷി ലഭിച്ചിരിക്കുകയാണ്. ശബ്ദമില്ലാത്ത കഥാപാത്രമായപ്പോള്‍ താരം ടെലിവിഷന്‍ ഷോകളിലെല്ലാം സജീവമായിരുന്നെങ്കിലും ഒന്നും സംസാരിക്കാറില്ലായിരുന്നു.

എന്നാലിപ്പോള്‍ താരം മനസ് തുറന്ന് എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരിയാണ് ഐശ്വര്യ. തന്റെ കുട്ടിക്കാലത്തെ കുറിച്ചും സീരിയലിലേക്ക് എത്തിയതെല്ലാം താരം തുറന്നുപറയുകയാണ്. പതിനാലാം വയസ്സിലാണ് ഞാന്‍ അഭിനയത്തിലേക്ക് എത്തിയത്. പന്ത്രണ്ടാം വയസ്സില്‍ തനിക്ക് കാലിന് ഒരു സര്‍ജ്ജറി കഴിഞ്ഞിരുന്നെന്നും താരം പങ്കുവയ്ക്കുന്നു. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സര്‍ജ്ജറി കഴിഞ്ഞതോടെ ഹോം സ്‌കൂളിങ് ആയി. വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതി.

പതിയെ നടന്നു തുടങ്ങിയപ്പോഴാണ് സീരിയലിലേക്ക് അവസരം ലഭിച്ചതെന്നും താരം പറയുന്നു. ആദ്യം തമിഴ് സീരിയലുകള്‍ ചെയ്തു തുടങ്ങിയെന്നും താരം പറയുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്തിരുന്നു. പക്ഷേ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നു.

തനിക്ക് മുമ്പ് തന്റെ പല്ലിനെക്കുറിച്ച് അപകര്‍ഷതാബോധം ഉണ്ടായിരുന്നെന്നും താരം പറയുന്നു. തുറന്ന് ചിരിക്കാനും ആളുകളോട് സംസാരിക്കാനുമൊക്കെ നാണമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമോ കളിയാക്കുകയോ എന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും താരം പറയുന്നു. പക്ഷേ ഇപ്പോള്‍ തന്റെ ചിരി നല്ലതാണെന്ന് പറഞ്ഞാല്‍ പോലും ആണോ ശരി എന്ന് മാത്രമാണ് പറയാറുള്ളതെന്നും താരം പറയുന്നു.

സീരിയലിലെ നായകനായ നലീഫും ഐശ്വര്യയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഐശ്വര്യ പറയുന്നു. ഇത്രയും നല്ലൊരു സൗഹൃദം ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം പറഞ്ഞു.