അസൂയ മൂത്തവരാണ് ലെനയ്ക്ക് വട്ടാണെന്ന് പറയുന്നത്!!! സുരേഷ് ഗോപി

അടുത്തിടെ നടി ലെന സ്പിരിച്വാലിറ്റിയെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണവും നടിയ്‌ക്കെതിരെ നടന്നിരുന്നു. ഇപ്പോഴിതാ നടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. പ്രജ്യോതി നികേതന്‍…

അടുത്തിടെ നടി ലെന സ്പിരിച്വാലിറ്റിയെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണവും നടിയ്‌ക്കെതിരെ നടന്നിരുന്നു. ഇപ്പോഴിതാ നടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. പ്രജ്യോതി നികേതന്‍ കോളജില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി ലെനയെ പിന്തുണച്ചെത്തിയത്.

ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകള്‍ക്ക് യഥാര്‍ഥത്തില്‍ കിളി പോയി കിടക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു. വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ലെന്നും ഇതെല്ലാം അസൂയ കൊണ്ടുള്ള വിമര്‍ശനമാണെന്നും സുരേഷ് ഗോപി പറയുന്നു.

പ്രജ്യോതി നികേതന്‍ കോളജില്‍ താന്‍ 2000-2001 കാലഘട്ടത്തില്‍ വന്നിട്ടുണ്ട്. അന്ന് ലെന അവിടെ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്യുകയാണ്. ലെനയാണ് തന്നെ കോളേജില്‍ കൊണ്ടുവന്നത്. പുതുക്കാട് വഴി പോകുമ്പോള്‍ അതിന്റെ ലാന്‍ഡ്മാര്‍ക്ക് കിട്ടിയിരുന്നത് ഈ സ്ഥാപനം കാണുമ്പോഴാണ്. തെങ്കാശിപ്പട്ടണം സിനിമയുടെ അവസാന രംഗം ചിത്രീകരിച്ച സമയത്ത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. ആ സമയത്താണ് കോളേജിലേക്ക് എത്തിയത്. എല്ലാവരും തന്നെ പിടിച്ചുകൊണ്ടാണ് കോളേജിലേക്ക് കൊണ്ടുവന്നത്.

ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ലെനയ്ക്ക് മതം ഇല്ല. മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല, നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം എന്നും നടന്‍ പറയുന്നു.

സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാന്‍ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്ഷന്‍ സെക്ഷന്‍ സംഘടിപ്പിക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെയെന്ന് താരം പറയുന്നു.

വലിയ കാര്യങ്ങള്‍ സംസാരിക്കുന്നത് സഹിക്കില്ല. രാഷ്ട്രീയത്തില്‍ കുരുപൊട്ടുകയെന്നാണ് പറയുക. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.