ഐഷുവിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ ; ബ്ലാക്ക് കളർ സാരിയിൽ തിളങ്ങി ഐഷു

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലായാല സിനിമയിലേക്ക് ചുവടുവെച്ച താരം മണിരത്നം ചിത്രത്തിൽ വരെ നായികയായി എത്തി.

തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന ഐഷുവിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്ന ഐഷുവിന്റെ പുത്തൻ ചിത്രങ്ങളാണ്.

കറുത്ത നിറത്തിലുള്ള നെറ്റ് സാരിയിൽ തിളങ്ങിയിരിക്കുകയാണ് താരം. സാരിക്കൊപ്പം ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെയായി ഒട്ടനവധി കമന്റുകളും എത്തിയിട്ടുണ്ട്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.