തല എന്ന സുമ്മാവാ! റൈഡർക്ക് അജിത് വക ചില റൈഡിം​ഗ് ടിപ്സ്, വൈറലായി വീഡിയോ

ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടമുള്ള താരമാണ് ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത് കുമാർ. ചെവിയ്ക്ക് താഴെ ഒരു നീർവീക്കം കണ്ടെത്തിയതിന്റെ ചികിത്സ കഴിഞ്ഞ അജിത് ഇപ്പോൾ ഒരു യാത്രയിലാണ്. ആ…

ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടമുള്ള താരമാണ് ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത് കുമാർ. ചെവിയ്ക്ക് താഴെ ഒരു നീർവീക്കം കണ്ടെത്തിയതിന്റെ ചികിത്സ കഴിഞ്ഞ അജിത് ഇപ്പോൾ ഒരു യാത്രയിലാണ്. ആ യാത്രക്കിടെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെയൊപ്പം യാത്ര ചെയ്യുന്ന റൈഡർക്ക് ചില ടിപ്സ് പറഞ്ഞു കൊടുക്കുന്ന അജിത്താണ് വീഡിയോയിൽ ഉള്ളത്. അജിത്ത് കുമാറിൻറെ മാനേജരായ സുരേഷ് ചന്ദ്രയാണ് എക്സിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അജിത്തിന്റെയും സംഘത്തിൻറെയും യാത്രയുടെ ചിത്രങ്ങളും സുരേഷ് ചന്ദ്ര ഏക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച മധ്യപ്രദേശിലൂടെയാണ് അജിത്തിൻറെയും സംഘത്തിൻറെയും സഞ്ചാരം.

അജിത്തിന്റെ പുതിയ ചിത്രം വിടാ മുയർച്ചിയിൽ അഭിനയിക്കുന്ന ആരവും ഈ സംഘത്തിനൊപ്പമുണ്ട്. വിടാ മുയർച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ലിയോയ്ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രമാണിത്. ചിത്രത്തിൽ റെഗിന കസാൻഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.