‘ചില്ല..ചില്ല..’ അജിത്തിന്റെ തുനിവിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവി’നായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എച്ച് വിനോദാാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തുനിവി’ലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ ഗായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചില്ല ചില്ല എന്ന ഗാനമാണ് പുറത്തുവിട്ടത്. പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന സിനിമയില്‍ നായികയായി എത്തുന്നത് മലയാളത്തിലെ സൂപ്പര്‍ താരം മഞ്ജു വാര്യരാണ്. കൂടാതെ മഞ്ജു ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം ചിത്രത്തിലുണ്ട്. തുനിവില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു.

വീര, ജോണ്‍ കൊക്കെന്‍, സമുദ്രക്കനി, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷാ ആണ് വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

അജിത്തിന്റെ പ്രതിനായകനായാണ് ജോണ്‍ കൊക്കന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ‘കെജിഎഫ്’, ‘സര്‍പ്പട്ട പരമ്പരൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോണ്‍ കൊക്കന്‍. സുപ്രീം സുന്ദര്‍ ആണ് സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Gargi