അഭ്യൂഹങ്ങള്‍ക്ക് അവസാനം: എ.കെ-62 വിഘ്നേഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യും: അജിത്തിന് നായിക നയന്‍സ്

പ്രഖ്യാപനത്തിന് മുമ്പേ എ.കെ 62 എന്ന് പേരിട്ടിരിക്കുന്ന അജിത്ത് കുമാറിന്റെ ചിത്രം സംവിധാനം ചെയ്യുക വിഘ്‌നേഷ് ശിവന്‍ തന്നെയെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പിറന്നിരുന്നെങ്കിലും ഒരുവില്‍ വിഘ്‌നേഷ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

കോളിവുഡില്‍ ഒട്ടേറെ ബിഗ് ഹിറ്റുകള്‍ സമ്മാനിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്ന അഭ്യൂഹങ്ങളും നേരത്തെ പടര്‍ന്നിരുന്നു. വിഘ്‌നേഷിന്റെ പ്രഖ്യാപനത്തോടെ ആ അഭ്യൂഹവും സത്യമായതായാണ് സിനിമാ ലോകം അവകാശപ്പെടുന്നത്.

ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം വാക്കുകളില്‍ ആക്കാന്‍ പറ്റുന്നതല്ലെന്നും വിഘ്‌നേഷ് ട്വിറ്ററില്‍ കുറിച്ചു.