‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡാര്‍ക് കോമഡി പടങ്ങളില്‍ ഒന്നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം…

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീതിന്റെ വ്യത്യസ്തമായ അഭിനയമായിരുന്നു ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡാര്‍ക് കോമഡി പടങ്ങളില്‍ ഒന്നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്നാണ് അജിത്ത് പിവി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച പടങ്ങളുടെ ലിസ്റ്റ് ഷെയര്‍ ചെയ്യുമ്പോള്‍ എല്ലാവരും തന്നെ വിട്ടു പോകുന്ന ചിത്രം. അതിന് കാരണം പലരും ഈ സിനിമ തീയറ്ററില്‍ നിന്ന് കണ്ടിട്ടില്ല എന്നുള്ളത് കൊണ്ടാണ്. അടുത്ത മാസം ഒട്ടിട്ടി യില്‍ വരുമ്പോള്‍ വാഴ്ത്തപെടാന്‍ പോകുന്ന സിനിമയാണിത് എന്ന് എനിക്ക് വളരെ ഉറപ്പാണ്. അന്നേരം ഈ സിനിമയുടെ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമാക്കിയതില്‍ കുറ്റബോധം തോന്നുന്ന പ്രേക്ഷകരെ കാണുമ്പോള്‍ എനിക്ക് ഒരു അദ്ഭുതവും തോന്നില്ല. അത്രമേല്‍ മികച്ചതായിരുന്നു ഈ പടത്തിന്റെ അനുഭവം.
നായകന്റെ വിജയത്തിനൊപ്പം വലുതാകുന്ന സ്‌ക്രീന്‍ റേഷ്യോ മുതല്‍ ഓരോ സീനിലും പുതുമകള്‍ മാത്രം സമ്മാനിക്കുന്ന പടം.

ആ ചെറിയ സ്‌ക്രീന്‍ റേഷ്യോ ഒക്കെ ചെറിയ സ്‌ക്രീന്‍ ഉള്ള ഫോണില്‍ കാണുമ്പോള്‍ അത് ആസ്വാദനത്തെ നല്ല പോലെ ബാധിക്കും എന്ന് ഉറപ്പാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡാര്‍ക് കോമഡി പടങ്ങളില്‍ ഒന്നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. എല്ലാവര്‍ക്കും ഇഷ്ടപെടുന്ന ഒരു ജോണര്‍ അല്ല ഡാര്‍ക് കോമഡി. പക്ഷേ ആ ജോണര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം ആസ്വദിക്കുവാനും കഴിയും. അല്ലാത്തവര്‍ സിനിമയിലെ പല സീനുകളും മോശവും ക്രൂരവുമാണ് എന്ന് കണ്ട് വിവാദമാക്കുവാനുള്ള സാധ്യതയും നല്ല പോലെ കാണുന്നുണ്ട്. ഞാന്‍ ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച പടം. ഇതിന് താഴെ മാത്രമേ ഞാന്‍ ജയ ജയ ജയ ഹേക്കും തല്ലുമാലക്കും എല്ലാം സ്ഥാനം കൊടുക്കുള്ളുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.