അത് ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്; ദിലീപിന് നന്ദി അറിയിച്ച് അജു വർഗ്ഗീസ്

മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നടന്മാരെ ലഭിച്ച ഒരു ചിത്രം ആയിരുന്നു മലർവാടി ആർട്സ് ക്ലബ്, അജു വര്ഗീസ്, നിവിൻ, വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ അങ്ങനെ നിരവധി താരങ്ങളെ ആ ഒരൊറ്റ സിനിമയിൽ കൂടി മലയാള സിനിമയ്ക്ക് സ്വന്തമായി. നിരവധി പേരുടെ തലവര മാറ്റിയ ചിത്രമായിരുന്നു അത്, ഇന്ന് മലർവാടിക്ക് പത്തു വയസ്സ് തികയുന്നു. പത്താം വാർഷികത്തിൽ സിനിമയുടെ എല്ലാ ക്രെഡിറ്റും ദിലീപിന് നൽകുകയാണ് അജു വര്ഗീസ്. ദിലീപിന്റെ നിര്‍മ്മാണ കമ്ബനിയാണ് ചിത്രം ഏറ്റെടുത്തിരുന്നത്. ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും നന്ദിയെന്നും അജു വര്‍ഗീസ് കുറിച്ചു.

മലർവാടിയുടെ വിജയ സമയത്ത് പുതുമുഖങ്ങളെ വെച്ച് ഇങ്ങനെ ഒരു സിനിമ ചെയ്തതിൽ ദിലീപിന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു, ഭഗത് മാനുവല്‍, ദീപക് പരംബോല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലൂടെ അരങ്ങിലെത്തിയ മറ്റു താരങ്ങള്‍.അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം പത്ത് വര്‍ഷത്തിന് ഇപ്പുറവും മലര്‍വാടി ടീമിനെ ചേര്‍ത്തുനിര്‍ത്തുന്നത് അവരുടെ സൗഹൃദമാണ്.മലര്‍വാടിയിലൂടെയാണ് നിവിന്‍ പോളി മലയാളത്തിലെ യുവതാരനിരയിലേക്ക് ഉയരുന്നത്. വിനീത് സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം തട്ടത്തിന്‍ മറയത്തിലും പ്രധാന വേഷത്തില്‍ എത്തിയത് നിവിന്‍ ആയിരുന്നു. കൂടാതെ അജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. നിരവധി ചിത്രങ്ങളില്‍ ഇവര്‍ മൂന്നു പേരും  ഒന്നിച്ചെത്തി.

 

Krithika Kannan