Categories: Film News

ഒരു മാസത്തെ കാത്തിരിപ്പ്..കിങ് ഖാനെ നേരില്‍ കണ്ട് അഭിലാഷ്

ആരാധനാപാത്രങ്ങളായ താരങ്ങളെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാകില്ല. പലരും ദൈവത്തിനെ പോലെയാണ് തങ്ങളുടെ ആരാധനാപാത്രങ്ങളെ കാണുന്നത്. താരങ്ങളെ കാണുന്ന നിമിഷത്തില്‍ അതിര് വിട്ട് പെരുമാറുന്ന ആരാധകരെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് കിങ് ഖാനെ നേരില്‍ കാണാനായ ആരാധകന്റെ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്.

ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആകാശ് പിള്ളയ്ക്ക് താരത്തിനെ കാണാനായത്. കണ്ടന്റ് ക്രിയേറ്ററാണ് ആകാശ് പിള്ള. 33 ദിവസം കിങ് ഖാന്റെ വീടിന് മുന്നില്‍ കാത്തുനിന്നാണ് ആകാശ് സഫലമാക്കിയത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്തുനില്‍ക്കുകയായിരുന്നു ആകാശ്.

മുന്‍പും ഷാരൂഖിനെ കാണാന്‍ ആകാശ് പല ശ്രമങ്ങളും നടത്തി. ഫിലിം സിറ്റിയില്‍ പോകുക, ജവാന് വേണ്ടി നടത്തിയ ഒരു പ്രസ് ഇവന്റില്‍ പോവുക, #AskSRK സെഷനുകളില്‍ ഇടതടവില്ലാതെ ട്വീറ്റ് ചെയ്യുക, ജവാന്‍ കാണാന്‍ ഒരു തിയേറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്യുക എന്നിങ്ങനെ സൂപ്പര്‍സ്റ്റാറിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആകാശ് പല വഴികളും പരീക്ഷിച്ചിരുന്നു.

പക്ഷേ എന്നിട്ടൊന്നും ഷാരുഖ് ഖാനെ കാണാന്‍ ആയില്ല. എസ്ആര്‍കെയുടെ മാനേജര്‍ പൂജ ദദ്ലാനിയാണ് ആകാശിനെ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ആകാശിന്റെ സ്വപ്‌നം സഫലമായി. ഷാരുഖ് ഖാനെ നേരില്‍ കണ്ടു. സംസാരിച്ചു. ഷാരൂഖിനെ നേരിട്ട് കണ്ട സന്തോഷം ആകാശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ആ കൂടിക്കാഴ്ച സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

Anu