നിന്റെ ഓര്‍മകള്‍ ഇപ്പോഴും ഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു!! ബാലുവിന്റെ ഓര്‍മ്മകളില്‍ സ്റ്റീഫന്‍ ദേവസ്സി

വയലിനില്‍ സംഗീത മഴ പെയ്യിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ യാത്രയായിട്ട് അഞ്ച് വര്‍ഷമായിരിക്കുകയാണ്. ഇന്നും മനസ്സില്‍ കണ്ണീരോര്‍മ്മയാണ് ബാലുവിന്റെയും മകള്‍ തേജസ്വനിയുടെയും അകാല വിയോഗം. ബാലുവിന്റെ ഓര്‍മ്മ പങ്കിട്ടിരിക്കുകയാണ് ഉറ്റ സുഹൃത്ത് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി.

‘അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ നിന്റെ ഓര്‍മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു’ എന്നാണ് ബാലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്റ്റീഫന്‍ ദേവസ്സി കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നുണ്ട്. ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ആ സംഗീതം ഇപ്പോഴും കണ്ണ് നനയിക്കുന്നുവെന്ന് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.

2018 സെപ്റ്റംബര്‍ 24നാണ് വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരണപ്പെട്ടത്.തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള വഴിപാട് കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി അപ്പോള്‍ തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മിയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.

Anu B