രണ്ടാം സ്ഥാനം പോലും ശോഭയ്ക്ക് കിട്ടുന്നത് തനിക്ക് ആലോചിക്കാൻ വയ്യെന്ന് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അതിന്റെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ച് മത്സരാര്ഥികളാണ് ഇപ്പോൾ നിലവിൽ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. എന്നാൽ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ വേണ്ടി ബിഗ് ബോസ്സിലെ മുഴുവൻ മത്സരാര്ഥികളും വീട്ടിൽ തിരിയെ എത്തിയിരിക്കുകയാണ്. നിരവധി പേരാണ് ബിഗ് ബോസ്സിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്തു നില്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം വിജയിയെ കുറിച്ചുള്ള പല പ്രഖ്യാപനങ്ങളും വന്നു കഴിഞ്ഞു. ഈ സീസണിൽ വിജയിക്കാൻ പോകുന്നത് അഖിൽ മാരാർ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെ ഉള്ള സംസാരം. ഇത് ഉറപ്പിക്കുന്ന തരത്തിൽ ഉള്ള വോട്ടിങ് റേറ്റുമാണ് അഖിൽ മാരാർക്ക് ഇപ്പോൾ ഉള്ളത്.

നിലവിൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അഖിൽ മാരാർ ആണ്. തൊട്ടു പിന്നാലെ തന്നെ ശോഭയും ഉണ്ട്. ബിഗ് ബോസ് വിജയി ആകുന്നത് താൻ ആണെന്നുള്ള രീതിയിൽ ഉള്ള സംസാരം ആണ് ബിഗ് ബോസ് വീട്ടിൽ അഖിലിന്റെയും. എന്നാൽ ശോഭയെ കുറിച്ച് അഖിൽ കഴിഞ്ഞ ദിവസം തന്റെ സുഹൃത്ത് ഷിജുവിനോട് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിരിക്കുന്നത്. ശോഭയ്ക് രണ്ടാം സ്ഥാനം പോലും കിട്ടുന്നത് തനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നാണ് അഖിൽ ഷിജുവിനോട് പറയുന്നത്. ഒന്നാം സ്ഥാനം ശോഭയ്ക്ക് ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും അഖിൽ പറയുന്നു.

ശോഭയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുമെന്ന് പറയാൻ പോലും തനിക്ക് ബുദ്ധിമുട്ട് തോനുന്നു എന്നാണ് അഖിൽ പറയുന്നത്. അയൺ ലേഡി ബിസിനെസ്സ് വുമൺ എന്നൊക്കെ ശോഭയെ പറ്റി പറയുമെങ്കിലും തനിക്ക് അത് അംഗീകരിക്കാം കഴിയുന്നില്ല എന്നും ശോഭയ്ക്ക് ഒരു വിഷയം കൊടുത്താൽ അത് വേണ്ട രീതിയിൽ സംസാരിക്കാൻ പോലും കഴിവില്ല എന്നും ശോഭ ശോഭയുടെ കഥ പറഞ്ഞപ്പോൾ കാട് കയറി പോകുന്നത് കണ്ടപ്പോഴേ തനിക് അത് മനസ്സിലായിരുന്നു എന്നും അഖിൽ പറയുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ശോഭ ഒരു സ്വാർത്ഥയായ സ്ത്രീ ആണെന്നും സമൂഹത്തിനെ കുറിച്ച് യാതൊരു ബോധവും ശോഭയ്ക്ക് ഇല്ല എന്നും ആണ് മാരാർ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പറഞ്ഞത്.