Film News

മമ്മൂക്കയെ കുറിച്ച് ഇനിയും നമ്മൾ സംസാരിച്ചാൽ ചെറുതാകുകയേ ഉള്ളൂ, അദ്ദേഹത്തിന്റെ അപ്‌ഡേറ്റ് വേറെലെവൽ , അഖിൽ മാരാർ

അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ പൂജ ക്കെത്തിയ അഖിൽ മാരാർ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഭ്രമയുഗത്തിലെ മമ്മൂട്ടി കുറിച്ച് മാധ്യമങ്ങൾ അഖിലിനോട് ചോദിച്ചതിനെ ആണ് താരം ഇങ്ങനൊരു മറുപടി നൽകിയത്, മമ്മൂക്കയെ കുറിച്ച് ഇനിയും സംസാരിച്ചാൽ നമ്മൾ ചെറുതാകുകയേ ഉള്ളൂ, അദ്ദേഹത്തിന്റെ അപ്‌ഡേറ്റുകൾ തന്നെ വേറെ ലെവലാണ്, ഖത്തറിലെ അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ ഉത്ഘാടനം ചെയ്യ്തത് താൻ ആയിരുന്നു, അന്ന് പറഞ്ഞൊരു കാര്യമുണ്ട്

ഇന്നത്തെ ഈ കാലഘട്ടത്തിലെ ഒരു മഹാനടൻ മാത്രമല്ല അദ്ദേഹം ശരിക്കും യുവാക്കൾക്ക് പോലും മാതൃക ആകുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം, അത്ര അപ്‌ഡേറ്റ് ആണദ്ദേഹം, നമ്മൾ അപ്‌ഡേറ്റ് ചെയ്യ്താലെ വളരുകയുള്ളൂ, ശരിക്കും പറഞാൽ ഞാൻ ആരാധിക്കുന്ന ഒരു മഹാനടൻ ആണ് അദ്ദേഹം, അദ്ദേഹത്തിന്റെ ഓരോ കഥപാത്രങ്ങളും അത്ഭുതകരമാണ്, എന്നാൽ അഖിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയും മമ്മൂട്ടിയാകുമോ നടൻ എന്ന ചോദ്യവും മാധ്യമപ്രവർത്തകർ ചോദിക്കുന്നു

ഞാൻ ഒരിക്കൽ ആന്റോ ചേട്ടനുമായി ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു ഈ കാര്യം മമ്മൂക്ക അറിഞ്ഞോ എന്ന് എനിക്കറിയില്ല, അങ്ങനെ ആണെങ്കിൽ അത് മമ്മൂക്കക്ക് ഇഷ്ട്ടപെട്ടു കാണുമെന്നു വിചാരിക്കുന്നു, ഞാൻ ബിഗ് ബോസ്സിൽ നിന്നും പുറത്തായതിന് ശേഷം അദ്ദേഹം എനിക്ക് ബെസ്റ്റ് വിഷസ് അറിയിക്കുയും ഇടക്ക് മെസേജ് ഇടുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന് ഒത്ത കഥകൾ വരുമ്പോൾ പറയണമെന്ന് ഉണ്ട്, എന്നാൽ ഞാൻ എന്ന ഡയരക്ടർ അതിന് വളർന്നോ എന്നുള്ള ചോദ്യമാണ് പ്രശനം അഖിൽ മാരാർ പറയുന്നു

 

 

Suji