വിമർശകർക്ക് ചുട്ട മറുപടിയുമായി അഖിൽ മാരാർ

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ ആരാധകർ ഉള്ള താരമാണ് അഖിൽ മാരാർ. വളരെ പെട്ടന്ന് ആണ് അഖിൽ ബിഗ് ബോസ്സിൽ നിരവധി ആരാധകരെ സ്വന്തമാക്കിയത്. ഒരു പക്ഷെ ഇത്രയേറെ ജനപിന്തുണ അഖിൽ മാരാരെക്കാൾ മറ്റൊരു ബിഗ് ബോസ് മത്സരാര്ഥികൾക്കും ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ബിഗ് ബോസ്സിന്റെ ഒന്നാം സ്ഥാനം നേടി തന്നെയാണ് അഖിൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നത്. എന്നാൽ അടുത്തിടെ അഖിൽ മാരാർ ഭാര്യ ലക്ഷ്മിക്ക് ഒപ്പം ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അതിൽ പല കാര്യങ്ങളും ഇരുവരും തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ പഴയകാലത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം അഖിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതിനു പിന്നാലെ നിരവധി ആരോപണങ്ങൾ ആണ് ഇവർക്ക് എതിരെ വന്നത്. അഖിൽ ലക്ഷ്മിക്ക് റെസ്പെക്റ്റ് കൊടുക്കുന്നില്ല, പൊതു വേദിയിൽ വെച്ച് ഭാര്യയെ അപമാനിച്ചു സംസാരിച്ചു തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് വന്നത്. ഇപ്പോൾ അതിനെതിരെ പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അഖിൽ മാരാരും കുടുംബവും. ലക്ഷ്മിയുടെ ഫാൻസ്‌ എന്ന് പറഞ്ഞാണ് കുറച്ച് പേര് എനിക്കെതിരെ ഇപ്പോൾ വിമർശനവുമായി വരുന്നത്. ഇത്രയും കാലം ബിഗ് ബോസ്സിലെ തന്നെ ഒരു പാവം മത്സരാർഥിയുടെ പുറകെ ആയിരുന്നു മാധ്യമങ്ങൾ ഒക്കെ. എന്നാൽ ഇപ്പോൾ ലക്ഷ്മിയുടെ പുറകെ ആണെന്നും അഖിൽ മാരാർ പറയുന്നു. ഞാൻ എന്റെ ഭാര്യയെ പൊതു വേദിയിൽ അപമാനിച്ചു എന്ന് പറയുന്നു.

Akhil Marar
Akhil Marar

എന്ത് പറഞ്ഞാണ് ഞാൻ അപമാനിച്ചത്? ഞങ്ങൾ ഇങ്ങനെ ആണ് വീട്ടിൽ പെരുമാറുന്നത്. ഞങ്ങൾ ഇത് പോലെയുള്ള തമാശകൾ ഒക്കെ പറഞ്ഞാണ് വീട്ടിലും കഴിയുന്നത്. പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കി കുടുംബത്തിൽ ജീവിക്കാൻ കഴിയുമോ എന്നും അഖിൽ ചോദിക്കുന്നു. പൊതുമധ്യത്തിൽ അവളെ അപമാനിക്കാൻ എനിക്ക് എന്താ തലക്ക് വെളിവില്ലാതെ ഇരിപ്പാണോ. ഒരു ചാറ്റ് ഷോ ആകുമ്പോൾ നമ്മൾ സംസാരിക്കും. അത്രയേ അവിടെയും ഞങ്ങൾ ചെയ്‌തോളൂ. അല്ലാതെ അവൾ എന്നെയോ ഞാൻ അവളെയോ അപമാനിച്ചിട്ടില്ല എന്നും കുത്തിത്തിരുപ്പ് ഉണ്ടാക്കി കുടുംബം കലക്കാൻ നോക്കുന്നവർ അന്ന് കൂടുതൽ എന്നും അഖിൽ മാരാർ പറയുന്നു.