ഇനിയും ആളുകള്‍ കഴിയ്ക്കാനുണ്ട്, പന്ത്രണ്ട് പേര്‍ ഭക്ഷണം കഴിച്ച ടേബിള്‍ സ്വയം തന്നെ വൃത്തിയാക്കി ലാലേട്ടന്‍!! ഷെഫ് സുരേഷ് പിള്ള

മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. വ്യക്തിജീവിതത്തില്‍ ഏറെ ആതിഥ്യ മര്യാദകളുള്ളയാളാണ് താരം. സെലിബ്രിറ്റി ജീവിതത്തിന്റെ ജാഡകളൊന്നും താരം ജീവിതത്തില്‍ പുലര്‍ത്താറില്ല. മഹാനടന്റെ വ്യക്തിജീവിതത്തിലെ ഹൃദയസ്പര്‍ശിയായ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. താന്‍ അതിഥിയായി എത്തിയ…

മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. വ്യക്തിജീവിതത്തില്‍ ഏറെ ആതിഥ്യ മര്യാദകളുള്ളയാളാണ് താരം. സെലിബ്രിറ്റി ജീവിതത്തിന്റെ ജാഡകളൊന്നും താരം ജീവിതത്തില്‍ പുലര്‍ത്താറില്ല. മഹാനടന്റെ വ്യക്തിജീവിതത്തിലെ ഹൃദയസ്പര്‍ശിയായ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള.

താന്‍ അതിഥിയായി എത്തിയ ഇടത്തും വളരെ സൗമനായി ഇടപെടുന്ന ലാലേട്ടനെയാണ് സുരേഷ് പിള്ള പങ്കുവയ്ക്കുന്നത്. തന്നെ പോലെ അതിഥികളായി എത്തിയവര്‍ ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കി എന്നാണ് സുരേഷ് പിള്ള പറയുന്നത്.

‘വേള്‍ഡ് കപ്പ് ടൈമില്‍ ലാലേട്ടന്‍ കളി കാണാന്‍ ദോഹയില്‍ എത്തിയിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു സുഹൃത്തുണ്ട്. ദോഹയില്‍ വരുമ്പോള്‍ ആ സുഹൃത്തിന്റെ വീട്ടിലാണ് ലാലേട്ടന്‍ താമസിക്കാറുള്ളത്.

ലാലേട്ടന്‍ എവിടെ എത്തിയാലും അവിടെ ചുരുങ്ങിയത് 20 സുഹൃത്തുക്കള്‍ എങ്കിലും കാണാന്‍ എത്തിയിട്ടുണ്ടാകും. അന്ന് അവിടെ ഷെഫ് പിള്ളയുടെറെസ്റ്ററന്റ് ഓപ്പണ്‍ ചെയ്ത സമയമായിരുന്നു.

അവിടെ നിന്നാണ് ലാലേട്ടനും സുഹൃത്തുക്കള്‍ക്കും ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.
അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചു. ശേഷം ഇനിയും ഗസ്റ്റുകള്‍ വരാനുണ്ടായിരുന്നു, അവര്‍ക്കുള്ള ഭക്ഷണവും ടേബിളില്‍ ഉണ്ടായിരുന്നു.

Mohanlal

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വര്‍ത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോള്‍ ഡൈനിങ്ങ് ടേബിളിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊക്കെ അതേപടി ഇരിക്കുകയാണ്.

അത് ശ്രദ്ധയില്‍ പെട്ട ലാലേട്ടന്‍ വന്ന് അത് എല്ലാം എടുത്തുമാറ്റി, ടേബിള്‍ വൃത്തിയാക്കി. മറ്റുള്ളവര്‍ക്കുള്ള ബിരിയാണി അടച്ചുവെച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോഴാണ് എല്ലാവരും ഓടി വന്നത്.

ലാലേട്ടന്‍ അവിടുത്തെ ഗസ്റ്റായിരുന്നു. അദ്ദേഹമാണ് അതെല്ലാം വൃത്തിയാക്കിയത്.
പത്ത് പന്ത്രണ്ട് പേര്‍ ഭക്ഷണം കഴിച്ച ടേബിളായിരുന്നു. ലാലേട്ടന്‍ സ്വന്തം വീട് പോലെ ഇനിയും ആളുകള്‍ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കുകയായിരുന്നു. അന്ന് ആ വീട്ടില്‍ ഒരുപാട് സ്റ്റാഫുകള്‍ ഉണ്ടായിരുന്നു. ഭക്ഷണം ഇനിയും ആളുകള്‍ കഴിക്കാനുണ്ട,് അത് ചൂടോടെ തന്നെ കഴിക്കണം എന്നും ലാലേട്ടന്‍ പറഞ്ഞു.