Film News

ഞാൻ സുരേഷേട്ടനെ കുറിച്ച് അങ്ങനെ പറഞ്ഞത് അദ്ദേഹം എനിക്ക് എന്തങ്കിലും തരുമെന്ന് വിശ്വസിച്ചല്ല! അദ്ദേഹം  ചെയ്യുന്ന കാര്യങ്ങളിൽ ഒരു ശരിയുണ്ട്, അഖിൽ മാരാർ

നിരവധി ആരാധകരുള്ള ഒരു  താരമാണ് അഖിൽ മാരാർ, അടുത്തിടെ സുരേഷ് ഗോപി തെരെഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അഖിൽ പറഞ്ഞിരുന്നു, എന്നാൽ അങ്ങനെ താൻ  പറയാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ അഖിൽ മാരാർ, ഞാൻ എന്റെ കാഴ്ചപ്പാടാണ് തുറന്നു കാട്ടിയത്, എനിക്ക് അടുപ്പമുള്ളവരുടെ കാര്യത്തിൽ മാത്രമേ ഞാൻ ഒരു ന്യായികരണം കണ്ടെത്തു, എനിക്ക് യാതാർഥ്യം പറയുന്നതാണ് ഇഷ്ട്ടം. എന്നാൽ തെറ്റ് ആണെങ്കിൽ അത് സുഹൃത്തായാലും ഞാൻ തെറ്റെന്ന് പറഞ്ഞിരിക്കും

ബി ജെ പിയുടെ പ്രവർത്തനം കണ്ടല്ല ഞാൻ സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞത്, ഞാൻ സുരേഷേട്ടനെ കുറിച്ച് അങ്ങനെ പറഞ്ഞത് അദ്ദേഹം ചെയ്യുന്ന നന്മകളും അതിലെ ശരികളും കണ്ടിട്ടാണ്, അല്ലാതെ അദ്ദേഹം എനിക്ക് എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചല്ല, അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ഞാൻ ഇല്ല, എനിക്ക് പുള്ളിയായി അത്ര അടുപ്പം മാത്രമേ ഉള്ളൂ

സുരേഷേട്ടൻ ചെയ്യുന്ന ഓരോ കാര്യങ്ങൾ പലരും വിമർശിക്കുമ്പോൾ അതിൽ ഒരു ശരി ജനങ്ങൾ കണ്ടുപിടിച്ചിരിക്കും, അതുപോലെയാണ് അദ്ദേഹം മാധ്യമപ്രവർത്തകയുടെ തോളിൽ കയ്യിട്ടു എന്ന് പറഞ്ഞത് അത് പലരും വളച്ചൊടിക്കാൻ ശ്രമിച്ചു എന്നാൽ ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിന്നു, വര്ഷങ്ങള്ക്ക് മുൻപ് അദ്ദേഹം സൂപ്പർഹീറോ ആയി കത്തിനിൽക്കുന്ന സമയത്തു രണ്ടു എയ്ഡ്സ് കുട്ടികൾ  ഉണ്ടായിരുന്നു അവർക്കു വേണ്ടി അദ്ദേഹം നിന്നിരുന്നു, അതുപോലെയാണ് എൻഡോസൾഫാൻ വിഷയത്തിലും, അദ്ദേഹം സ്വന്തം പൈസ കൊണ്ടാണ് ആളുകളെ സഹായിക്കുന്നത് അത് പ്രശസ്തിക്കു വേണ്ടിയല്ല , അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് അഖിൽ പറയുന്നു

 

Suji