ആനപ്പുറത്തിരിയ്ക്കുമ്പോൾ നായയെ പേടിക്കണോ ബിഗ് ബോസ്സിനൊപ്പം വീണ്ടും അഖിൽ മാരാർ

ബിഗ് ബോസ് ഹൗസിൽ എത്ര വലിയ പ്രശ്നമുണ്ടായാലും അത് അവസാനിപ്പിക്കാൻ ഒരൊറ്റ ശബ്ദം മാത്രം മതി, ‘ബിഗ് ബോസിന്റേത്. അതുവരെ കലുഷിതമായ വീട് നിമിഷ നേരം കൊണ്ട്ശാന്തമാകും , അതാണ് ബിഗ് ബോസ്സിന്റെ ശബ്ദത്തിന്റെ ‘പവറും’. മലയാളത്തിൽ ‘ബിഗ് ബോസിന്’ ആ ‘പവർഫുൾ’ ശബ്ദം നൽകി വരുന്നത് റേഡിയോ ജോക്കിയായ പട്ടാമ്പി സ്വദേശി രഘുരാജാണ്. ഷോയ്ക്ക് ശേഷം പല മത്സരാർത്ഥികളും രഘുരാജിന് ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളുമൊക്കെ പങ്കിടാറുണ്ട്. തങ്ങളെ ‘നിലയ്ക്ക് നിർത്തുന്ന’ ശബ്ദത്തിന്റെ ഉടമയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം മത്സരാർത്ഥികൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർ പങ്കുവെച്ചൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നെ പലപ്പോഴും ക്ഷമ പറയിപ്പിച്ചയാളെ ഇപ്പോഴിതാ എന്റെയടുത്തേക്ക് വിളിപ്പിക്കുകയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് അഖിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.

 

‘ഒരുപാട് സ്നേഹിച്ച ശബ്ദത്തിന് ഉടമ’ എന്ന വരികളോടെയാണ് വീഡിയോ പങ്കിട്ടത്. അഖിൽ വീഡിയോയിൽ പറയുന്നത് ഇങ്ങനെ-‘ഞാന്‍ ബി​ഗ് ബോസിന് അകത്തുകിടന്ന് കുറേ തരികിട വേല കാണിക്കുമ്പോഴേക്ക് എന്നെ വിളിക്കും- അഖില്‍ കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ, കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ. അങ്ങനെ അതിനകത്ത് പോയി ഞാന്‍ കുറേ മാപ്പൊക്കെ പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഇപ്പോള്‍ ഒരാളെ എന്‍റെയടുത്തേക്ക് വിളിക്കാന്‍ പോകുവാ. മിസ്റ്റര്‍ ബി​ഗ് ബോസ്, ഇങ്ങോട്ട് വരൂ.

Akhil Marar

ഇതാണ് നിങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ബി​ഗ് ബോസിന്‍റെ ശബ്ദം. ഞങ്ങള്‍ക്ക് ബി​ഗ് ബോസ് ഇതാണ്. ഇത്രയും നാള്‍ ഞാന്‍ ആ വിളിക്കുന്നിടത്തോട്ട് ആ അദൃശ്യരൂപിയെ കാണാന്‍ പോയി. അവിടിരുന്ന് മാപ്പ് പറഞ്ഞു. ഇപ്പോള്‍ മുംബൈയില്‍ നിന്ന് വന്നപ്പോള്‍ സ്നേഹത്തോടെ എന്നെ കാണാന്‍ വന്നതാണ്’,രഘുവിന് ഒപ്പമുള്ള വീഡിയോ പങ്കിട്ട് അഖിൽ പറഞ്ഞു. അഖിലിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നത് രഘു അനുകരിക്കുകയും ചെയ്തു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്ത് രംഗത്തെത്തിയത്. അങ്ങനെ ആ ശബ്ദത്തിന് ഉടമയെ കാണാൻ സാധിച്ചല്ലോയെന്നായിരുന്നു പലരുടേയും കമന്റ്.’വോയിസ് ഓവർ കൊടുത്ത് വീഡിയോ ചെയ്യുന്ന പലർക്കും പ്രചോദനം ആകുന്ന മനുഷ്യൻ. നമുക്കൊരു കഴിവുണ്ടെങ്കിൽ അത് ഒരു ശബ്ദം കൊണ്ടാണെങ്കിൽ പോലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആകാം എന്ന് തെളിയിച്ച മനുഷ്യൻ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Akhil Marar

ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകരുള്ളതും വലുതുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ പല ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന് ആരാധകരുടെ എണ്ണവും കൂടുതലാണ്. മലയാളത്തിൽ ബിഗ് ബോസിന്റെ അവതാരകനായി മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോൾ താരത്തിനെ പോലെ തന്നെ അതേ പ്രാധാന്യമുള്ള മറ്റൊരാലാണ് ബിഗ്‌ബോസിന്റെ അശരീരി . ബിഗ് ബോസ് ഒരു വ്യക്തിയല്ല. അത് താനുമല്ല, അതൊരു കൺസെപ്റ്റ് മാത്രമാണെന്നാണ് ബിഗ്ര ബോസ്സിന്റെ ശബ്ദത്തിനുടമ രെഘുരാജ്ഘു വ്യക്തമാക്കിയത്.അദൃശ്യനായ ശബ്ദം കൊണ്ട് മത്സരാർത്ഥികളെ നിയന്ത്രിക്കുക എന്നതാണ് തൻറെ ജോലി.

Akhil Marar

അത്തരം ഒരു ശബ്ദമായി പല ഭാഷയിൽ പലരും എത്തുന്നുണ്ടെങ്കിലും മലയാള ബിഗ് ബോസിന്റെ ശബ്ദമാകാനുള്ള അവസരം ലഭിച്ചത് താൻ വളരെയധികം സന്തോഷവാനാണെന്ന് രഘുരാജ് പറയുന്നു. റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്ക് എത്തിയത്. ഒരുപാട് പരസ്യങ്ങളും റേഡിയോ പ്രോഗ്രാം ടിവി പ്രോഗ്രാം ചെയ്യുന്ന ഒരു വോയിസ് ആർട്ടിസ്റ്റ് ആണ് രഘുരാജ്. ബിഗ്ബോസിൽ എത്തിയത് മുതൽ രഘുവിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇത്രയധികം ആളുകൾ തന്റെ ശബ്ദം ഏറ്റെടുത്തതിൽ സന്തോഷം ഉണ്ടെന്നാണ് രഘു പറയുന്നത്. ഒരു നോട്ടം കൊണ്ട് ശബ്ദം കൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു സെക്കൻഡ് നേരത്തേക്ക് എങ്കിലും ഒരാളെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നുണ്ടെങ്കിൽ അതിൽപരം മറ്റൊരു ഭാഗ്യം ഇല്ലെന്നാണ് രഘു പറയുന്നത്.

Revathy