താരജാഡയില്ലാത്ത മനുഷ്യൻ ; വീട്ടിലെത്തി അമ്മ നൽകിയ പഴങ്കഞ്ഞി ആസ്വദിച്ച് കുടിച്ച് മാരാർ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയി ആയതിനു പിന്നാലെ അഖിൽ മാരാരിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് അഖിൽ മാരാർ വീട്ടിൽ…

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയി ആയതിനു പിന്നാലെ അഖിൽ മാരാരിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് അഖിൽ മാരാർ വീട്ടിൽ ഇരുന്ന് ആഹാരം കഴിക്കുന്നതിന്റെ ഒരു വീഡിയോ ആണ്.

സാധാരണക്കാരനെ പോലെ വീട്ടിയിലെ ഡൈനിങ്ങ് ടേബിളിലിരുന്ന് അമ്മ കൊടുക്കുന്ന പഴങ്കഞ്ഞി ആസ്വദിച്ച് കഴിക്കുകയാണ് താരം. താരജാഡയില്ലാത്ത മനുഷ്യൻ എന്നാണ് വീഡിയോ കണ്ടതോട് കൂടി ഒട്ടുമിക്ക ആളുകളും പറഞ്ഞിരിക്കുന്നത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

ബിഗ് ബോസ് ഹൗസിൽ നിന്നും വിജയി ആയി ഇറങ്ങിയതിനു ശേഷം ആദ്യം മാരാർ പോയത് നടൻ ജോജു ജോർജിന് അടുത്തേക്ക് ആയിരുന്നു. താരം ജോജുവിനെ കാണാൻ എത്തിയപ്പോഴുള്ള വിഡിയോയും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ ഒരു വിഡിയോയും എത്തിയിരിക്കുന്നത്.