Film News

ഗർഭിണി ആണെന്ന് തുറന്ന് പറഞ്ഞിട്ടും അംഗീകരിക്കാതെ ഭർത്താവ്

ഹിന്ദി ബിഗ് ബോസ്സിന്റെ പതിനേഴാമത്തെ സീസൺ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ സീസൺ നടത്തിയ ഭാഷയും ഹിന്ദി തന്നെയാണ്. ഹിന്ദി ബിഗ് ബോസ് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ജനപ്രീതി സ്വന്തമാക്കുകയും ചെയ്തിരുന്നു. സൽമാൻ ഖാൻ ആണ് ഹിന്ദി ബിഗ് ബോസ്സിൽ അവതാരകൻ ആയി എത്തുന്നത്. മത്സരാർത്ഥികൾ ചെയ്യുന്ന പിഴവുകൾക്ക് വീക്കെൻഡിൽ എത്തുന്ന സൽമാൻ ഖാൻ വലിയ രീതിയിൽ തന്നെ അവരെ വിമർശിക്കാറുമുണ്ട്. ഇപ്പോൾ പതിനേഴാമത്തെ സീസൺ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ അവസരത്തിൽ മത്സരാര്ഥികളിൽ ഒരാൾ ഗർഭിണി ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്.

ചാനൽ പുറത്ത് വിട്ട പ്രമോയിൽ ആണ് ഈ കാര്യങ്ങൾ കാണിക്കുന്നത്. പരിപാടിയിലെ മികച്ച മത്സരാര്ഥികളിൽ ഒരാൾ ആയ അങ്കിതയാണ് ഇപ്പോൾ ഗർഭിണി ആണെന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഈ കാര്യം അങ്കിത തന്നെ ആണ് വിഡിയോയിൽ പറയുന്നത്. ഭർത്താവ് വിക്കി ജെയിന് ഒപ്പമാണ് അങ്കിത ബിഗ് ബോസ്സിൽ പങ്കെടുക്കുന്നത്. താൻ ഗര്ഭണി ആണെന്ന കാര്യം അങ്കിത വിക്കിയോട് പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അങ്കിത വളരെ ഇമോഷണൽ ആയിട്ടാണ് താൻ ഗർഭിണി ആണെന്നുള്ള വിവരം വിക്കിയോട് പറഞ്ഞത്.

എന്നാൽ അങ്കിത പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് പോലെയാണ് വിക്കി പെരുമാറിക്കൊണ്ടിരുന്നത്. അങ്കിത വളരെ ഇമോഷണൽ ആയി പറയുമ്പോൾ വിക്കി ദേക്ഷ്യത്തോടെയാണ് അങ്കിതയോട് മറുപടി പറയുന്നത്. ദമ്പതികൾ തമ്മിലുള്ള ഈ സംഭാക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രമോ വീഡിയോ ആയി പുറത്ത് വന്നിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ വിക്കിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Devika Rahul