Categories: Film News

പേളിക്ക് മാത്രമല്ല ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ അരികിലേക്കുമെത്തി കുഞ്ഞതിഥി, വിശേഷങ്ങൾ പങ്കുവെച്ച് താരം

ഏറെ ആരാധകർ ഉള്ള പരുപാടി ആയിരുന്നു ബിഗ്‌ബോസ്, ആദ്യ സീസണിന് പുറമെ രണ്ടാം സീസണും തുടങ്ങിയിരുന്നു, ആദ്യ സീസണിലെ പ്രേക്ഷരുടെ പ്രിയതാരങ്ങൾ ആയിരുന്നു പേളിയും ശ്രീനിഷും, ബിഗ്‌ബോസിൽ വെച്ച് പ്രണയത്തിലായ രണ്ടുപേരും പിന്നീട് വിവാഹിതരായി, ഇപ്പോൾ ഇരുവർക്കും ഇടയിലേക്ക് ഒരു കുഞ്ഞ് കൂടി എത്തുവാൻ പോകുകയാണ്, പേളി തന്നെയാണ് താൻ ഗർഭിണി ആണെന്ന വാർത്ത പുറത്ത് വിട്ടത്, തങ്ങളുടെ കടിഞ്ഞൂൽ കൺമണിയെ കാത്തിരിക്കുകുയാണ് രണ്ടു പേരും, ഇപ്പോൾ പേളിക്ക് പിന്നാലെ ബിഗ്‌ബോസ് താരം അലക്‌സാന്ദ്രയും തന്റെ കുഞ്ഞാതിഥിയെ പരിചയപെടുത്തുകയാണ്.

എയര്‍ഹോസ്റ്റസ് ആയ അലക്‌സാന്‍ഡ്ര ബിഗ് ബോസിലെ പ്രകടനത്തിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു. മത്സരശേഷം പുറത്ത് വന്ന താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാന്‍ഡ്ര. ഒരു പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചു എന്നായിരുന്നു പുത്തന്‍ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് മനസിലാകുന്നത്.വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര.

തൊട്ടടുത്ത നിമിഷം ആരെയോ കുളിപ്പിക്കുന്നതാണ് കാണുന്നത്. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. ആദ്യം പ്രേക്ഷകര്‍ ഒന്ന് ത്രില്ലടിച്ചെങ്കിലും അലക്‌സാന്‍ഡ്രയുടെ പെറ്റ് ഡോഗ് വിസ്‌കിയെ കുളിപ്പിക്കുകയായിരുന്നു താരം. നല്ല പ്രായത്തിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലെ ഒരു കുഞ്ഞിന്റെ അമ്മയായേനെ താൻ എന്ന് താരം പറയുന്നു, വളരെ പെട്ടെന്നാണ് താരത്തിന്റെ വിഡിയോ ഏറെ ശ്രദ്ധ നേടിയത് .

Krithika Kannan