അണ്ടർവാട്ടർ ഫോട്ടോഷൂട്ട് വിഡിയോയിൽ ആടിതിമിർത്ത് സനുഷ, വീഡിയോ ഏറ്റെടുത്ത് ആരാധകർ!

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.
തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്.

Sanoosha

എന്നാൽ കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താല്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.  വയനാട്ടിലെ ഒരു റൈൻ ഫോറസ്റ്റ് ജംഗിൾ സ്റ്റേ ക്യാമ്പിൽ വെച്ചെടുത്ത് ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സനുഷയുടെ സുഹൃത്ത് സഹൽ പി മുഹമ്മദാണ് അണ്ടർവാട്ടർ വീഡിയോ ക്യാമറയിൽ പകർത്തിയത്.
Sanoosha Photoshoot

Sanoosha Santhosh

Sanoosha underwater video

Krithika Kannan