അൽഫോൺസ് പുത്രൻ ആദ്യം പറഞ്ഞപ്പോളെ  എനിക്ക് പറ്റിയ പണിയല്ല എന്ന് ഞാൻ  പറഞ്ഞു , അൽത്താഫ് 

അൽത്താഫിന്റെ കോമഡി കേട്ട് ചിരിക്കാത്ത  ഒരു മലയാളികൾ പോലും ഉണ്ടാവില്ല, പ്രേമം എന്ന ചിത്രത്തിൽ കൂടിയാണ് നടൻ അഭിനയ മേഖലയിൽ എത്തിയത്, എന്നാൽ അൽഫോൻസ് പുത്രൻ തന്നെ ഈ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആക്കാൻ ആയിരുന്നു വിളിച്ചത്. എന്നാൽ അദ്ദേഹം ആ കാര്യം പറഞ്ഞപോളെ  ഇത് തനിക്കു പറ്റിയ പണിയല്ല എന്ന് പറഞ്ഞു

സിനിമയിൽ വളരെ പാടുള്ള ഒരു സംഭവം ആണ് അസിസ്റ്റന്റ് ഡയരക്ടർ എന്ന് പറയുന്നത് അൽതാഫ് പറയുന്നു, താൻ ആ വർക്കിനെ സമ്മതിച്ചിരുന്നെങ്കിൽ പിന്നീട് നിരവധി ചിത്രങ്ങളിലും താൻ അസിറ്റന്റ് ഡയറക്ടർ ആയി നിന്നേനെ, അങ്ങനെ നിന്നാൽ ഓട്ടം മാത്രമെ നടക്കൂ, വലിയ ഉത്തരവാദിത്വത്തോട് കൂടി ചെയ്‌യേണ്ട ജോലിയാണ് അത് നടൻ പറഞ്ഞു.പിന്നീടാണ് ചിത്രത്തിൽ മറ്റൊരു വേഷത്തെ കുറിച്ച് അൽഫോൻസ് പറഞ്ഞത്, അങ്ങനെയാണ് പ്രേമത്തിൽ ആ ചെറിയ വേഷം ചെയ്യ്തത് നടൻ പറയുന്നു.

നിരവധി ചിത്രങ്ങളിൽ അൽത്താഫിന്റെ കോമഡികൾ വളരെ ഹിറ്റ് ആയിട്ടുണ്ട്. താൻ സിനിമയിൽ എത്താൻ  കുറച്ചു കഷ്ടപ്പാട് സഹിച്ചിട്ടുണ്ടെന്നും താരം മുൻപൊരിക്കൽ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. താൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഈ സിനിമ മേഖലയിൽ എത്തപ്പെട്ടത്.